സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയുന്നതിൽ മികവ്: കേരള പൊലീസിന് കേന്ദ്ര സർക്കാർ പുരസ്കാരം

Anjana

Kerala Police cybercrime prevention award

കേരള പൊലീസിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയുന്നതിൽ സജീവമായി ഇടപെട്ടതിനാണ് ഈ അംഗീകാരം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിനും സൈബർ ഓപ്പറേഷൻസ് വിഭാഗം എസ്.പി. ഹരിശങ്കറിനും അവാർഡ് സമ്മാനിച്ചു.

സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി കേരള പൊലീസ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സൈബർ ഫ്രോഡ് ആൻഡ് സോഷ്യൽ മീഡിയ വിങ്ങിന്റെ നേതൃത്വത്തിൽ 27,680 ബാങ്ക് അക്കൗണ്ടുകൾ, 11,999 സിംകാർഡുകൾ, 17,734 വെബ്സൈറ്റുകൾ എന്നിവ പ്രവർത്തനരഹിതമാക്കി. കൂടാതെ 8,369 സാമൂഹ്യ മാധ്യമ പ്രൊഫൈലുകളും 537 വ്യാജ മൊബൈൽ ആപ്ലിക്കേഷനുകളും കണ്ടെത്തി നിയമനടപടി സ്വീകരിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 17 കേസുകൾ രജിസ്റ്റർ ചെയ്തു, 51 ഏജന്റുമാരുടെ നീക്കങ്ങൾ നിരീക്ഷിച്ചു, 16 പേരെ അറസ്റ്റ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുട്ടികളുടെ നഗ്നദൃശ്യങ്ങൾ ഇന്റർനെറ്റിൽ തിരയുന്നവരെ കണ്ടെത്താനായി നടത്തിയ ഓപ്പറേഷൻ പി-ഹണ്ടിൽ 395 കേസുകൾ രജിസ്റ്റർ ചെയ്തു, 37 പേരെ അറസ്റ്റ് ചെയ്തു, 881 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. 1930 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലൂടെ 2023ൽ 23,748 പരാതികൾ ലഭിച്ചു, 201 കോടി രൂപയിൽ 37 കോടി രൂപ വീണ്ടെടുത്തു. 2024 ഓഗസ്റ്റ് വരെ ലഭിച്ച 27,723 പരാതികളിൽ നഷ്ടപ്പെട്ട 514 കോടി രൂപയിൽ 70 കോടി രൂപ വീണ്ടെടുക്കാൻ കഴിഞ്ഞു. സൈബർ മേഖലയിലെ കുറ്റാന്വേഷണ മികവ് വർധിപ്പിക്കുന്നതിനായി ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടുണ്ട്.

Story Highlights: Kerala Police receives award from Ministry of Home Affairs for combating online crimes against women and children

Leave a Comment