എസ്പി സുജിത്ത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം: നികുതി നഷ്ടവും തെളിവ് നശിപ്പിക്കലും ആരോപണം

നിവ ലേഖകൻ

SP Sujith Das customs investigation

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം എസ്പി സുജിത്ത് ദാസിനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. മലപ്പുറം എസ്പി ആയിരുന്നപ്പോൾ കേന്ദ്രസർക്കാരിന് ലക്ഷങ്ങളുടെ നികുതി നഷ്ടം വരുത്തിയെന്ന ആരോപണത്തിൽ സുജിത്ത് ദാസിന് നോട്ടീസ് അയക്കാൻ കസ്റ്റംസ് നടപടി തുടങ്ങി. എസ്പിയുടെ പ്രത്യേക സംഘം വിമാനത്താവളത്തിന് പുറത്തുവച്ച് പിടികൂടിയ സ്വർണ്ണ കേസുകളിലാണ് നഷ്ടം സംഭവിച്ചതെന്ന നിഗമനത്തിൽ അന്വേഷണം നടക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കസ്റ്റം ആക്ട് ലംഘിച്ച് പിടിച്ച സ്വർണം രൂപമാറ്റം വരുത്തി തെളിവ് നശിപ്പിച്ചെന്നും കസ്റ്റംസ് ആരോപിക്കുന്നു. സുജിത്ത് ദാസ് എസ്പിയായിരുന്ന കാലയളവിൽ കണ്ടെത്തിയ 100 കേസുകൾ പിന്നീട് കോടതി കസ്റ്റംസിന് കൈമാറിയിരുന്നു. ഈ കേസുകളിലെല്ലാം സ്വർണ്ണം കടത്തിയവർക്ക് തന്നെ തിരികെ ലഭിച്ചു.

പൊലീസ് പിടികൂടിയ സ്വർണം ഉരുക്കിയത് കസ്റ്റംസിന് തിരിച്ചടിയായി. 1962 ലെ കസ്റ്റംസ് ആക്ടിന്റെ ലംഘനം മലപ്പുറം എസ്പി നടത്തിയെന്നും കണ്ടെത്തലുണ്ട്. സുജിത്ത് ദാസും പ്രത്യേക സംഘത്തിലെ പൊലീസുകാരും കേന്ദ്രസർക്കാരിന് നഷ്ടം നൽകേണ്ടി വരുമെന്നും സൂചനയുണ്ട്.

സിആർപിസി 102-ാം വകുപ്പ് പ്രകാരം കേസെടുത്തത് ഇല്ലാത്ത അധികാരം ഉപയോഗിച്ചാണെന്നതാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. കൊണ്ടോട്ടി, കരിപ്പൂർ സ്റ്റേഷനിലെ പൊലീസുകാരാണ് സുജിത്ത് ദാസിന്റെ പ്രത്യേക സംഘത്തിൽ ഉണ്ടായിരുന്നത്. സുജിത്ത് ദാസ് നടത്തിയത് ഗൗരവകരമായ നിയമലംഘനമാണെന്ന് കസ്റ്റംസ് കണ്ടെത്തി.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകാനും നടപടി തുടങ്ങിയിട്ടുണ്ട്. പിവി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണത്തിലെ വെളിപ്പെടുത്തലുകളെ തുടർന്ന് സുജിത്ത് ദാസിനെ പത്തനംതിട്ട എസ്പി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.

Story Highlights: Customs initiates investigation against SP Sujith Das for alleged tax evasion and evidence tampering in gold smuggling cases

Related Posts
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി കേരള പോലീസ്
app installation safety

ഫോണിൽ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കേരള പോലീസ് സോഷ്യൽ മീഡിയയിൽ Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്റ്റാഫിനെ പ്രതി ചേർത്ത് പോലീസ്
Rahul Mankootathil case

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒളിവിൽ പോകാൻ സഹായിച്ച കേസിൽ സ്റ്റാഫ് അംഗങ്ങളായ ഫൈസലിനെയും, Read more

ശബരിമലയിൽ സുരക്ഷ ശക്തമാക്കി: കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
Sabarimala security measures

ശബരിമലയിൽ ഡിസംബർ 5, 6 തീയതികളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. സന്നിധാനം, പമ്പ, Read more

ശബരിമല സ്വർണ്ണ കവർച്ച: സി.പി.ഐ.എമ്മിനെതിരെ സണ്ണി ജോസഫ്
Sabarimala gold case

ശബരിമല സ്വർണ്ണ കവർച്ചയിൽ പ്രതികളെ സി.പി.ഐ.എം സംരക്ഷിക്കുന്നുവെന്ന് കെ.പി.സി.സി സംസ്ഥാന അധ്യക്ഷൻ സണ്ണി Read more

Rahul Mamkootathil MLA

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. വയനാട്, തമിഴ്നാട്, കർണാടക Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: അന്വേഷണം ജി. പൂങ്കുഴലി ഐ.പി.എസിന്
Rahul Mankootathil Case

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ് ജി. പൂങ്കുഴലി ഐ.പി.എസ് അന്വേഷിക്കും. പരാതിക്കാരിയുടെ മൊഴി Read more

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; എട്ടുപേർ അറസ്റ്റിൽ
Kasaragod hospital clash

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ചെമ്മനാട്, കീഴൂർ എന്നിവിടങ്ങളിലെ സംഘങ്ങളാണ് Read more

രാഹുൽ മാങ്കൂട്ടത്തിനെതിരെ ബലാത്സംഗത്തിന് കേസ്; പരാതി നൽകിയത് 23-കാരി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിനെതിരെ പുതിയ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ബെംഗളൂരുവിൽ പഠിക്കുന്ന Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത സംഭവം: കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത കേസിൽ ഫ്ലാറ്റ് കെയർടേക്കറുടെ Read more

ലൈംഗിക പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്
Rahul Mamkootathil case

ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനായുള്ള അന്വേഷണം ശക്തമാക്കി പോലീസ്. കേരളത്തിലും തമിഴ്നാട്ടിലുമായി Read more

Leave a Comment