സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 15ന് ആരംഭിക്കുന്ന പരീക്ഷകൾ പത്താം ക്ലാസിന് മാർച്ച് 18നും പന്ത്രണ്ടാം ക്ലാസിന് ഏപ്രിൽ 4നും അവസാനിക്കും. പരീക്ഷയുടെ പൂർണ വിവരങ്ങൾ സിബിഎസ്ഇ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ഇപ്രകാരമാണ്: ആദ്യം https://www.cbse.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഹോം പേജിലെ ‘മെയിൻ വെബ്സൈറ്റ്’ എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് പുതിയ പേജിൽ ‘Date Sheet for Class X and XII for Board Examinations – 2025 (7.65 MB) 20/11/2024New_img’ എന്നതിൽ ക്ലിക്ക് ചെയ്ത് പിഡിഎഫ് ഫയൽ ഡൗൺലോഡ് ചെയ്യാം.
അതേസമയം, യുജിസി നെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് (എൻടിഎ) ഡിസംബറിൽ നടക്കുന്ന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഡിസംബർ 10 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Story Highlights: CBSE announces exam dates for 10th and 12th classes, starting from February 15th, with detailed instructions for downloading the timetable.