താനൂർ കസ്റ്റഡി മരണ കേസ്: മുൻ എസ്പി സുജിത്ത് ദാസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്തു; എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം തുടരുന്നു

Anjana

CBI interrogation custody death case

മുൻ എസ്പി സുജിത്ത് ദാസിനെ താനൂർ കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ട് സിബിഐ വീണ്ടും ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സിബിഐ ഓഫീസിൽ വിളിച്ചുവരുത്തിയാണ് നാലു മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടത്തിയത്. പി.വി അൻവർ എം.എൽ.എയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് ഇത്തവണത്തെ ചോദ്യം ചെയ്യൽ. നേരത്തെയുള്ള മൊഴിയും ഇപ്പോഴത്തെ മൊഴിയും പരിശോധിച്ച സിബിഐ, കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.

അതേസമയം, എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വി അൻവർ നൽകിയ പരാതിയിൽ നടപടികൾ തുടരുന്നു. പൊലീസ് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യലിൽ, മലപ്പുറത്തെ സ്വർണംപിടിക്കൽ, റിദാൻ കൊലപാതകം, വ്യവസായിയായ മാമി തിരോധാനക്കേസ്, ഫോൺ ചോർത്തൽ, തൃശൂർ പൂരം കലക്കൽ, കവടിയാറിലെ കെട്ടിടനിർമാണം തുടങ്ങിയ പ്രധാന ആരോപണങ്ങൾ ഡിജിപി ചോദ്യങ്ങളായി ഉന്നയിച്ചു. ഐജി സ്പർജൻകുമാറും പങ്കെടുത്ത മൊഴിയെടുപ്പ് ക്യാമറയിൽ പകർത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അൻവറിന്റെ ആരോപണങ്ങൾ യുക്തിക്ക് നിരക്കാത്തതാണെന്ന് അജിത്കുമാർ നിഷേധിച്ചു. സത്യം തെളിയാൻ താൻ ആരേക്കാളും കാത്തിരിക്കുന്നുവെന്ന് അദ്ദേഹം ഡിജിപിയോട് വിശദീകരിച്ചു. എഡിജിപിയുടെ മറുപടിയും ശേഖരിച്ച തെളിവുകളും വിലയിരുത്തി അടുത്ത ആഴ്ചയോടെ ഡിജിപി റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ട് അജിത്കുമാറിനെ മാറ്റണോ എന്നതിലും മുഖ്യമന്ത്രിയുടെ തുടർനീക്കത്തിലും നിർണായകമാകും.

Story Highlights: CBI questions former SP Sujit Das in custody death case, ADGP Ajith Kumar faces inquiry over MLA PV Anwar’s complaint

Leave a Comment