കേരള രാഷ്ട്രീയത്തിലേക്ക് കാസ; പാർട്ടി രൂപീകരണത്തിന് പഠനം പൂർത്തിയായി

Anjana

CASA

കേരള രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ ഒരുങ്ങി ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (CASA). രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ പൂർത്തിയായതായി കാസ ഭാരവാഹികൾ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ സ്വാധീനമുള്ള മേഖലകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ നിർത്താനും സാധ്യതയുണ്ട്. മുൻ തിരഞ്ഞെടുപ്പുകളിലെ കണക്കുകൾ വിശദമായി പരിശോധിച്ചാണ് പഠനം നടത്തിയത്. 120 നിയോജക മണ്ഡലങ്ങളിലും കമ്മിറ്റികൾ പ്രവർത്തനം ആരംഭിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരള കോൺഗ്രസിന് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തി നഷ്ടപ്പെട്ടുവെന്നും കാസ വിലയിരുത്തി. കേരള കോൺഗ്രസിന് തിരിച്ചുവരവ് സാധ്യമല്ലെന്നും വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും കാസ അഭിപ്രായപ്പെട്ടു. മറ്റിടങ്ങളിൽ ബിജെപി സ്ഥാനാർഥികളെ പിന്തുണയ്ക്കാനും ആലോചനയുണ്ട്. പാർട്ടി രൂപീകരിക്കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.

ദേശീയതയ്‌ക്കൊപ്പം നിൽക്കുന്ന, കറകളഞ്ഞ വലതുപക്ഷ രാഷ്ട്രീയ പാർട്ടിക്കുള്ള ഇടം കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും കാസ ചൂണ്ടിക്കാട്ടി. ഭാവിയിൽ അനുകൂല സാഹചര്യങ്ങൾ ഒത്തുവരികയും രാഷ്ട്രീയ പ്രസ്ഥാനം ആരംഭിക്കേണ്ടത് ആവശ്യമായി വരികയും ചെയ്താൽ അപ്പോൾ തീരുമാനമെടുക്കുമെന്ന് കാസ സംസ്ഥാന പ്രസിഡന്റ് കെവിൻ പീറ്റർ പറഞ്ഞു. കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ സാധ്യതയെക്കുറിച്ച് വളരെ വിശദമായി പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  കേരളത്തിൽ ജോലി ഒഴിവുകൾ; കമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ ജേർണലിസം മേഖലകളിൽ അവസരം

Story Highlights: CASA is considering forming a political party and fielding independent candidates in the upcoming local body elections in Kerala.

Related Posts
സിപിഐഎമ്മിന് വോട്ട് ചോർച്ച; ആശങ്ക പ്രകടിപ്പിച്ച് സംഘടനാ റിപ്പോർട്ട്
CPM Vote Drain

ബിജെപിയിലേക്ക് വോട്ട് ചോരുന്നുവെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ടിൽ വിമർശനം. ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ടുകൾ Read more

തുടർഭരണ പ്രചാരണത്തിൽ നിലപാട് മയപ്പെടുത്തി എം.എ. ബേബി
LDF Third Term

സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി എം.എ. ബേബി തുടർഭരണ പ്രചാരണത്തിലെ നിലപാട് മയപ്പെടുത്തി. Read more

ശിവശങ്കറിനെ ബലിയാടാക്കി പിണറായി രക്ഷപ്പെട്ടു; ഇപ്പോൾ ഒഴുക്കുന്നത് മുതലക്കണ്ണീർ: കെ. സുധാകരൻ
Gold smuggling case

ശിവശങ്കറിനെ ബലിയാടാക്കി മുഖ്യമന്ത്രി സ്വർണ്ണക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെട്ടെന്ന് കെ. സുധാകരൻ. മുഖ്യമന്ത്രി Read more

കേരളത്തിന്റെ വ്യാവസായിക വളർച്ച: ശശി തരൂർ നിലപാട് തിരുത്തി
Shashi Tharoor

കേരളത്തിലെ വ്യവസായ വളർച്ചയെക്കുറിച്ചുള്ള തന്റെ നിലപാടിൽ മാറ്റം വരുത്തി ശശി തരൂർ എംപി. Read more

എൻസിപി അധ്യക്ഷസ്ഥാനം: തോമസ് കെ. തോമസ് സന്തോഷം പ്രകടിപ്പിച്ചു
NCP Kerala President

എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് തോമസ് കെ. തോമസ്. പാർട്ടിയിലെ Read more

കടൽ ഖനന ബിൽ: മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി.
sea mining bill

കടൽ ഖനന ബില്ലുമായി ബന്ധപ്പെട്ട് മന്ത്രി പി. രാജീവിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എൻ.കെ. Read more

  പത്തനംതിട്ടയിൽ ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു
2026-ൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് എം വി ഗോവിന്ദൻ
Kerala Elections

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിച്ചതായി പ്രഖ്യാപിച്ചു. Read more

കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
KPCC Leadership

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. Read more

ചുങ്കത്തറ പഞ്ചായത്ത്: സിപിഐഎം നേതാക്കളുടെ ഭീഷണി വിവാദത്തിൽ
Chungathara Panchayat

ചുങ്കത്തറ പഞ്ചായത്തിലെ ഭരണം നഷ്ടപ്പെട്ടതിനെ തുടർന്ന് സിപിഐഎം നേതാക്കൾ വനിതാ അംഗത്തിന്റെ ഭർത്താവിനെ Read more

Leave a Comment