3-Second Slideshow

കേരള രാഷ്ട്രീയത്തിലേക്ക് കാസ; പാർട്ടി രൂപീകരണത്തിന് പഠനം പൂർത്തിയായി

CASA

കേരള രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ ഒരുങ്ങി ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (CASA). രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ പൂർത്തിയായതായി കാസ ഭാരവാഹികൾ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ സ്വാധീനമുള്ള മേഖലകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ നിർത്താനും സാധ്യതയുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുൻ തിരഞ്ഞെടുപ്പുകളിലെ കണക്കുകൾ വിശദമായി പരിശോധിച്ചാണ് പഠനം നടത്തിയത്. 120 നിയോജക മണ്ഡലങ്ങളിലും കമ്മിറ്റികൾ പ്രവർത്തനം ആരംഭിക്കും. കേരള കോൺഗ്രസിന് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തി നഷ്ടപ്പെട്ടുവെന്നും കാസ വിലയിരുത്തി.

കേരള കോൺഗ്രസിന് തിരിച്ചുവരവ് സാധ്യമല്ലെന്നും വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും കാസ അഭിപ്രായപ്പെട്ടു. മറ്റിടങ്ങളിൽ ബിജെപി സ്ഥാനാർഥികളെ പിന്തുണയ്ക്കാനും ആലോചനയുണ്ട്. പാർട്ടി രൂപീകരിക്കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.

ദേശീയതയ്ക്കൊപ്പം നിൽക്കുന്ന, കറകളഞ്ഞ വലതുപക്ഷ രാഷ്ട്രീയ പാർട്ടിക്കുള്ള ഇടം കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും കാസ ചൂണ്ടിക്കാട്ടി. ഭാവിയിൽ അനുകൂല സാഹചര്യങ്ങൾ ഒത്തുവരികയും രാഷ്ട്രീയ പ്രസ്ഥാനം ആരംഭിക്കേണ്ടത് ആവശ്യമായി വരികയും ചെയ്താൽ അപ്പോൾ തീരുമാനമെടുക്കുമെന്ന് കാസ സംസ്ഥാന പ്രസിഡന്റ് കെവിൻ പീറ്റർ പറഞ്ഞു. കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ സാധ്യതയെക്കുറിച്ച് വളരെ വിശദമായി പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറെ കൊന്ന് കിണറ്റിൽ തള്ളി; ഒരാൾ അറസ്റ്റിൽ

Story Highlights: CASA is considering forming a political party and fielding independent candidates in the upcoming local body elections in Kerala.

Related Posts
എം.വി ഗോവിന്ദൻ ബിജെപിക്കെതിരെ രൂക്ഷ വിമർശനം
M.V. Govindan

യു.ഡി.എഫിന് സ്ഥാനാർത്ഥി ക്ഷാമമില്ലെന്നും ജയിക്കേണ്ടത് അനിവാര്യമാണെന്നും എം.വി. ഗോവിന്ദൻ. വഖഫ് നിയമഭേദഗതി ന്യൂനപക്ഷ Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വി.എസ്. ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് പി.വി. അൻവർ
Nilambur bypoll

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി വി.എസ്. ജോയിയെ മത്സരിപ്പിക്കണമെന്ന് പി.വി. അൻവർ ആവശ്യപ്പെട്ടു. Read more

  വഖഫ് നിയമ ഭേദഗതി: CASA സുപ്രീം കോടതിയിൽ
വഖഫ് നിയമ ഭേദഗതി: CASA സുപ്രീം കോടതിയിൽ
Waqf Law amendment

വഖഫ് ബോർഡ് നിയമ ഭേദഗതിയെ പിന്തുണച്ച് CASA സുപ്രീം കോടതിയെ സമീപിച്ചു. മുനമ്പം Read more

ഹെഡ്ഗേവാർ റോഡ്: കോൺഗ്രസ്-ലീഗ് പിന്തുണയെന്ന് എം.എസ്. കുമാർ
Hedgewar Road

തിരുവനന്തപുരം നഗരസഭാ പരിധിയിലെ റോഡിന് ഹെഡ്ഗേവാർ റോഡ് എന്ന് പേരിട്ടതിന് കോൺഗ്രസും മുസ്ലിം Read more

മുനമ്പം വിഷയത്തിൽ സിപിഐഎം ഗൂഢാലോചന നടത്തുന്നുവെന്ന് ബിജെപി
Munambam Waqf issue

മുനമ്പം വിഷയത്തിൽ സിപിഐഎമ്മിന്റെ ഗൂഢാലോചനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. Read more

പിണറായിക്കെതിരെ പി വി അൻവർ
Pinarayi Vijayan

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ. അജിത് കുമാർ Read more

ആർ.എസ്.എസ് ഭീഷണിക്ക് കോൺഗ്രസ് വഴങ്ങില്ല: വി ഡി സതീശൻ
V.D. Satheesan

കോൺഗ്രസും യൂത്ത് കോൺഗ്രസും ആർ.എസ്.എസ്സിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് വി.ഡി. സതീശൻ. മുനമ്പം വിഷയത്തിൽ Read more

  മൂവാറ്റുപുഴയിൽ സ്കൂൾ മോഷണം: അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ
മുസ്ലിം വിരോധിയല്ലെന്ന് വെള്ളാപ്പള്ളി; ലീഗിനെതിരെ രൂക്ഷവിമർശനം
Vellapally Natesan

മലപ്പുറത്തെ പ്രസംഗത്തിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗുമായുള്ള Read more

കേരളത്തിന് രാഷ്ട്രീയ മാറ്റം അനിവാര്യമെന്ന് രാജീവ് ചന്ദ്രശേഖർ
Kerala political change

കേരളത്തിലെ രാഷ്ട്രീയത്തിൽ മാറ്റം ആവശ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രീണന Read more

കോൺഗ്രസ് നിർണായക യോഗം; പ്രിയങ്കയ്ക്ക് സംസ്ഥാന ചുമതല?
Congress Ahmedabad meeting

അഹമ്മദാബാദിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നിർണായക തീരുമാനങ്ങൾ. തിരഞ്ഞെടുപ്പ് തന്ത്രങ്ങളും Read more

Leave a Comment