വെള്ളംനിറഞ്ഞ അടിപ്പാതയില് കാര് മുങ്ങി വനിതാ ഡോക്ടര്ക്ക് ദാരുണാന്ത്യം.

നിവ ലേഖകൻ

Updated on:

വെള്ളംനിറഞ്ഞ അടിപ്പാതയില്‍ കാര്‍ മുങ്ങി
വെള്ളംനിറഞ്ഞ അടിപ്പാതയില് കാര് മുങ്ങി

ചെന്നൈ: പുതുക്കോട്ട ജില്ലയിലെ പൊമ്മാടിമല-തുടൈയൂർ റോഡിൽ കനത്തമഴയെ തുടർന്ന് റെയിൽവേ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ കാർ കുടുങ്ങി കഴിഞ്ഞദിവസം രാത്രി വനിതാ ഡോക്ടർ മരണപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹൊസൂർ സർക്കാർ ആശുപത്രിയിൽ ഡോക്ടറായ സത്യയാണ് (35) മരണപ്പെട്ടത്. പിൻസീറ്റിൽ യാത്രചെയ്ത ഭർതൃമാതാവ് ജയയെ ഗുരുതരാവസ്ഥയിൽ പുതുക്കോട്ട ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇരുവരും തുടൈയൂരിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. കഴിഞ്ഞദിവസം പ്രദേശത്ത് കനത്തമഴ പെയ്തിരുന്നതായും  അഴുക്കുചാൽസംവിധാനം തകരാറായതു കാരണമാണ് അടിപ്പാതയിൽ വെള്ളം നിറഞ്ഞതെന്നും പോലീസ് പറയുന്നു.

സാധാരണ ഈ അവസ്ഥയിൽ റെയിൽവേ ജീവനക്കാർ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പുചെയ്തു കളയുകയാണ് ചെയ്യുന്നത്.എന്നാൽ, ഈ വിവരം അറിയാതെ മുൻപേ പോയ ലോറിക്കുപിന്നാലെ ഓടിച്ചുപോകാമെന്ന കണക്കുകൂട്ടലിൽ സത്യ വാഹനം അടിപ്പാതയിലേക്കിറക്കുകയായിരുന്നു.

എന്നാൽ പാതിവഴിയിൽ കാർ വെള്ളക്കെട്ടിൽ മുങ്ങുകയും എൻജിൻ പ്രവർത്തനരഹിതമാകുകയും ചെയ്തു. അതേ സമയം മഴ ശക്തമായതോടെ അടിപ്പാതയിൽ അഞ്ചടിയോളം വെള്ളം ഉയരുകയും  അതോടെ ഇരുവരും പുറത്തിറങ്ങാനാകാതെ കാറിലകപ്പെടുകയുമായിരുന്നു.

  പാലക്കാട് സി.പി.ഐ.എം ഓഫീസിൽ തൂങ്ങിമരണം

പിന്നാലെ എത്തിയ ലോറിയുടെ ഡ്രൈവർമാരാണ് ആദ്യം രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പിൻസീറ്റിലിരുന്ന ജയത്തെ പുറത്തെടുക്കാൻ കഴിഞ്ഞെങ്കിലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതു മൂലം സത്യയെ രക്ഷിക്കാൻ കഴിയാതെ വരികയും മരണപ്പെടുകയും ചെയ്തു.

പോലീസും  റെയിൽവേ അധികൃതരും അഗ്നിരക്ഷാസേനയും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്നു.

Story highlight :  Car sank in the water Woman doctor died in Tamil Nadu.

Related Posts
പാലക്കാട് സി.പി.ഐ.എം ഓഫീസിൽ തൂങ്ങിമരണം
Palakkad election death

പാലക്കാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സി.പി.ഐ.എം പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടലിക്കാട് Read more

കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് തമിഴ്നാട്ടിൽ വെച്ച് കടൽ ആക്രമണം; നിരവധി പേർക്ക് പരിക്ക്
Fishermen attack Tamilnadu

കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് നേരെ തമിഴ്നാട് തീരത്ത് ആക്രമണം. കന്യാകുമാരി Read more

  പാലക്കാട് സി.പി.ഐ.എം ഓഫീസിൽ തൂങ്ങിമരണം
കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
Kazhakootam rape case

കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് Read more

തമിഴ്നാട്ടിൽ ഇനി രോഗികളില്ല; എല്ലാവരും മെഡിക്കൽ ഗുണഭോക്താക്കൾ
Medical Beneficiary

തമിഴ്നാട്ടിലെ ആശുപത്രികളിൽ ഇനി രോഗികളില്ലെന്നും, എല്ലാവരെയും മെഡിക്കൽ ഗുണഭോക്താക്കളായി കണക്കാക്കുമെന്നും സർക്കാർ ഉത്തരവിറക്കി. Read more

കರೂർ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങളുമായി വീഡിയോ കോളിൽ വിജയ്
Karur tragedy

തമിഴക വെട്രിക് കഴകം അധ്യക്ഷൻ വിജയ് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുമായി വീഡിയോ Read more

തിളച്ച പാലിൽ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
hot milk accident

ആന്ധ്രയിലെ അനന്തപൂരിൽ സ്കൂളിൽ കളിച്ചുകൊണ്ടിരിക്കെ തിളച്ച പാലിൽ വീണ് ഒന്നര വയസ്സുകാരി ദാരുണമായി Read more

ഡെറാഡൂണിൽ മലയാളി ജവാൻ മരിച്ച നിലയിൽ; മരണകാരണം വ്യക്തമല്ല
Malayali Jawan Dead

ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമിയിലെ സ്വിമ്മിങ് പൂളിൽ മലയാളി ജവാനെ മരിച്ച നിലയിൽ Read more

തമിഴ്നാട്ടിൽ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് വസ്ത്രം അഴിച്ച് മർദിച്ചു; വീഡിയോ വൈറലായതോടെ പ്രതിഷേധം
woman assault Tamilnadu

തമിഴ്നാട്ടിലെ കടലൂരിൽ ഒരു സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് വസ്ത്രം അഴിച്ച് മർദിച്ച സംഭവം Read more

ഗവർണറിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിക്കാതെ വിദ്യാർത്ഥി; തമിഴ്നാട്ടിൽ നാടകീയ രംഗങ്ങൾ
Tamil Nadu governor

തമിഴ്നാട്ടിലെ ബിരുദദാന ചടങ്ങിൽ ഗവർണർക്കെതിരെ പ്രതിഷേധം. ഗവർണർ ആർ.എൻ. രവിയിൽ നിന്ന് സർട്ടിഫിക്കറ്റ് Read more