**തിരുവനന്തപുരം◾:** തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 20 ഗ്രാം കഞ്ചാവ് പിടികൂടി. ആളില്ലാതിരുന്ന ഒരു മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ 20ലധികം മുറികളിൽ എക്സൈസ് സംഘം പരിശോധന നടത്തി.
എക്സൈസിന്റെ മണ്ണന്തല റെയിഞ്ച് ഇൻസ്പെക്ടർ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. നാല് മുറികളിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. 70ലധികം മുറികളുള്ള ഈ വലിയ ഹോസ്റ്റലിൽ കേരള സർവകലാശാലയ്ക്ക് കീഴിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് താമസിക്കുന്നത്.
കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കോളജ് ഹോസ്റ്റലിലും എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തത്. പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പുറമെ മുൻ വിദ്യാർത്ഥികളും ഇവിടെ താമസിക്കാറുണ്ട്.
പരിശോധന കുറച്ചു മുൻപാണ് ആരംഭിച്ചത്. ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ ഈ റെയ്ഡ് നടക്കുന്ന സന്ദർഭത്തിൽ ഉണ്ടായിട്ടുണ്ടോയെന്നുള്ള കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. മുൻപൊന്നും തന്നെ എക്സൈസ് ഉദ്യോഗസ്ഥർക്കോ പോലീസ് ഉദ്യോഗസ്ഥർക്കോ ഇവിടെ കയറി പരിശോധന നടത്താൻ സാധിച്ചിട്ടില്ല.
വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദംശങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരിശോധന പൂർത്തിയാക്കി എക്സൈസ് സംഘം മടങ്ങി.
Story Highlights: Excise officials seized 20 grams of cannabis from an unoccupied room during a raid at the University College Boys Hostel in Thiruvananthapuram.