കാക് ഖത്തർ സംഘടിപ്പിക്കുന്ന കപ്പ് പെയിന്റിംഗ് മത്സരം നവംബർ 15ന്

നിവ ലേഖകൻ

CAAK Qatar cup painting competition

കോൺഫെഡറേഷൻ ഓഫ് അലൂമിനി അസോസിയേഷൻസ് ഓഫ് കേരള ഖത്തർ (കാക് ഖത്തർ) ഖത്തറിലെ പ്രവാസി കുട്ടികൾക്കായി “കപ്പ്” പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. നവംബർ 15 വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ റയാനിലെ അൽറയാൻ പ്രൈവറ്റ് സ്കൂളിൽ വെച്ചാണ് മത്സരം നടക്കുക. ജൂനിയർ (5-8 വയസ്സ്), ഇന്റർമീഡിയറ്റ് (8-13 വയസ്സ്) എന്നീ രണ്ട് വിഭാഗങ്ങളിലായി മത്സരം നടത്തപ്പെടും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജൂനിയർ വിഭാഗത്തിൽ 2016 നവംബർ 5നും 2019 നവംബർ 5നുമിടയിൽ ജനിച്ചവർക്കും, ഇന്റർമീഡിയറ്റ് വിഭാഗത്തിൽ 2011 നവംബർ 5നും 2016 നവംബർ 4നുമിടയിൽ ജനിച്ചവർക്കും പങ്കെടുക്കാം. പേപ്പർ കപ്പുകളിൽ സ്കെച്ച് പെൻ ഉപയോഗിച്ചാണ് പെയിന്റിംഗ് ചെയ്യേണ്ടത്. ആവശ്യമായ പേപ്പർ കപ്പുകൾ സംഘാടകർ നൽകും.

വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ 5നു മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 77199690, 55658574, 70331167, 55928007, 55093773 എന്നീ നമ്പറുകളിലോ www.

facebook. com/caakqatar എന്ന ഫേസ്ബുക്ക് പേജിലോ ബന്ധപ്പെടാവുന്നതാണ്. അൽസഹീം ആർട്സ് ഈവൻസിൽ പ്രസിഡണ്ട് അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി സിറാജ്, ട്രഷറർ ഗഫൂർ കാലിക്കറ്റ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ സുബ്കമ്മിറ്റിക്കും പ്രോഗ്രാം കമ്മിറ്റിക്കും രൂപം നൽകി.

Story Highlights: CAAK Qatar organizes cup painting competition for expatriate children in Qatar

Related Posts
ഖത്തർ യുഎസ് സൈനിക താവളത്തിന് നേരെ ആക്രമണം; കൊച്ചി-ഷാർജ വിമാനം മസ്കറ്റിലേക്ക് വഴിതിരിച്ചുവിട്ടു
Qatar US base attack

ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയതിനെ തുടർന്ന് കൊച്ചിയിൽ Read more

ഖത്തറിലെ യുഎസ് സൈനിക താവളത്തില് ഇറാന്റെ ആക്രമണം; യുഎഇ വിമാനങ്ങൾ റദ്ദാക്കി
Qatar US military base attack

ഇറാനിലെ ആണവ കേന്ദ്രങ്ങള്ക്കെതിരായ യുഎസ് ആക്രമണത്തിന് പിന്നാലെ ഖത്തറിലെ യുഎസ് സൈനിക താവളത്തില് Read more

ഖത്തറിലെ യുഎസ് താവളങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം
Qatar attack

ഖത്തറിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. അൽ-ഉദൈദിലെ യുഎസ് Read more

ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്ക്ക് നേരെ ഇറാന്റെ മിസൈല് ആക്രമണം
Iran Qatar US base

ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ Read more

ഇസ്രായേലിലേക്ക് മിസൈൽ വർഷം; ഖത്തർ വ്യോമപാത അടച്ചു
Qatar airspace closure

ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഖത്തർ അന്താരാഷ്ട്ര വ്യോമപാത അടച്ചു. വൈകുന്നേരം പ്രാദേശിക സമയം Read more

ഖത്തറിലെ മാപ്പിളപ്പാട്ട് ഗായകൻ ഖാലിദ് വടകര അന്തരിച്ചു
Khalid Vadakara death

ഖത്തറിലെ പ്രമുഖ മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനുമായിരുന്ന ഖാലിദ് വടകര ദോഹയിൽ അന്തരിച്ചു. Read more

പഹൽഗാം ആക്രമണം; ഇന്ത്യയ്ക്ക് പിന്തുണയുമായി ഖത്തർ, പ്രധാനമന്ത്രി മോദി അമീറുമായി സംസാരിച്ചു
Qatar supports India

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ഖത്തർ രംഗത്ത് എത്തി. ഖത്തർ Read more

ഖത്തർ ഗേറ്റ് ആരോപണം അടിസ്ഥാനരഹിതമെന്ന് ഖത്തർ പ്രധാനമന്ത്രി
Qatar Gaza mediation

ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുത്താനുള്ള ശ്രമങ്ങളെക്കുറിച്ച് ഇസ്രായേൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന Read more

ലഹരി വിരുദ്ധ പ്രമേയത്തിൽ ചിത്രരചനാ മത്സരം
painting competition

ഏപ്രിൽ 25ന് ആലപ്പുഴയിലെ കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റിൽ 'ജീവിതമാണ് Read more

ഖത്തർ ജയിൽ മോചന ഫണ്ട്: ഔദ്യോഗിക അനുമതിയില്ലെന്ന് ഐ.സി.ബി.എഫ്
Qatar Jail Release Fund

ഖത്തറിലെ ജയിലുകളിൽ കഴിയുന്ന മലയാളികളുടെ മോചനത്തിനായി കേരളത്തിൽ നടക്കുന്ന ധനസമാഹരണം ഖത്തർ ഔദ്യോഗിക Read more

Leave a Comment