സിടെറ്റ് പരീക്ഷ ഡിസംബർ 16മുതൽ ജനുവരി 13വരെ.

നിവ ലേഖകൻ

C.tet examination date released
C.tet examination date released

ദില്ലി: കേന്ദ്ര സ്കൂൾ അധ്യാപക നിയമനത്തിനുള്ള ദേശീയ യോഗ്യത പരീക്ഷയായ “സിടെറ്റ്’ ഡിസംബർ 16മുതൽ ജനുവരി 13വരെ നടക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേന്ദ്രീയ, നവോദയ വിദ്യാലയങ്ങൾ അടക്കമുള്ള എല്ലാ സ്കൂളുകളിലെയും നിയമനത്തിനായി സിബിഎസ്ഇ നടത്തുന്ന യോഗ്യത പരീക്ഷയാണ് സിടെറ്റ്.

ഒന്നു മുതൽ 8വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷയാണിത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ലക്ഷദ്വീപിലെ കവരത്തി തുടങ്ങിയ സ്ഥലങ്ങളിൽ അടക്കം രാജ്യത്ത് 318 പരീക്ഷാകേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.

ഹിന്ദിയിലും ഇംഗ്ലിഷിലുമാണ് പരീക്ഷ നടക്കുക.

ഭാഷ വിഭാഗത്തിൽ മലയാളം ഉൾപ്പെടെ 20 ഭാഷകളുണ്ടാകും.

കംപ്യൂട്ടർ ഉപയോഗിച്ചുള്ള ഓൺലൈൻ ടെറ്റ് പരിശീലിക്കാൻ കേരളത്തിൽ 14 ജില്ലകളിലുമുള്ള കേന്ദ്രങ്ങൾ ഉണ്ട്. ഈ കേന്ദ്രങ്ങളുടെ വിവരവും പരീക്ഷയുടെ സിലബസും വെബ്സൈറ്റിൽ ലഭ്യമാണ്.

എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളിലെ നിയമനങ്ങൾക്ക് വരെ സിടെറ്റ് പരിഗണിക്കും.

  മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ; 12 ജിബി റാം, മീഡിയാടെക് ഡൈമെൻസിറ്റി 7400 ടീഇ ചിപ്സെറ്റ്

http://ctet.nic.in എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 19വരെ അപേക്ഷിക്കാം.

പരീക്ഷാഫീസ് അടക്കാനുള്ള സമയം ഒക്ടോബർ 20 വൈകിട്ട് 3.30 വരെയാണ്.

പരീക്ഷാഫലം 2022ഫെബ്രുവരി 15നാണ് പ്രസിദ്ധീകരിക്കുന്നത്.

പരീക്ഷയിൽ 60 ശതമാനം എങ്കിലും മാർക്ക്നേടിയാൽ സിടെറ്റ് യോഗ്യത സർട്ടിഫിക്കറ്റ് അനുവദിക്കും.

Story highlight : C.tet examination start from December

Related Posts
സിപിഐഎം പാര്ട്ടി കോണ്ഗ്രസ്: വനിതാ പ്രാതിനിധ്യത്തില് കേരളത്തിന് വിമര്ശനം
CPM women representation

സിപിഐഎം സംസ്ഥാന സമിതിയിലെ വനിതാ പ്രാതിനിധ്യം വെറും 13.5 ശതമാനം മാത്രമാണെന്ന് പാർട്ടി Read more

ബ്രത്ത് അനലൈസർ നടപടിക്രമങ്ങളിൽ കെഎസ്ആർടിസി മാറ്റം വരുത്തി
KSRTC breath analyzer

ഹോമിയോ മരുന്ന് കഴിച്ച ഡ്രൈവർക്ക് ബ്രത്ത് അനലൈസർ പരിശോധനയിൽ പോസിറ്റീവ് ആയതിനെത്തുടർന്ന് കെഎസ്ആർടിസി Read more

എമ്പുരാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; എൻഐഎയ്ക്ക് പരാതി
Empuraan film controversy

എമ്പുരാൻ സിനിമയ്ക്കെതിരെ ദേശസുരക്ഷയെ ബാധിക്കുമെന്നാരോപിച്ച് എൻഐഎയ്ക്ക് പരാതി. ചിത്രത്തിൽ അന്വേഷണ ഏജൻസികളെ തെറ്റായി Read more

മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് കഞ്ചാവും തോക്കുകളും പിടിച്ചെടുത്തു
Ganja seizure Malappuram

വെട്ടത്തൂർ ജംഗ്ഷനിലെ പച്ചക്കറി കടയിൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവും രണ്ട് Read more

കോഴിക്കോട് കോർപറേഷനിൽ കുടിവെള്ള വിതരണം മുടങ്ങും
Kozhikode water disruption

ദേശീയപാത വികസനത്തിന്റെ ഭാഗമായി മലാപ്പറമ്പിൽ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ Read more

മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ; 12 ജിബി റാം, മീഡിയാടെക് ഡൈമെൻസിറ്റി 7400 ടീഇ ചിപ്സെറ്റ്
Motorola Edge 60 Fusion

മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോൺ എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ പുറത്തിറങ്ങി. 12 ജിബി Read more

ഏറ്റുമാനൂർ ആത്മഹത്യ കേസ്: നോബി ലൂക്കോസിന് ജാമ്യം
Ettumanoor Suicide Case

ഏറ്റുമാനൂരിൽ അമ്മയും രണ്ട് മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച കേസിൽ പ്രതിയായ Read more

  ഓപ്പറേഷൻ ഡി-ഹണ്ട്: 167 പേർ അറസ്റ്റിൽ; വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തു
വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ്; കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് ആരോപണം
Waqf Bill

വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തി. വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേതെന്ന് Read more

ഒഡീഷ മുന് ഐടി മന്ത്രിയ്ക്ക് സൈബര് തട്ടിപ്പിലൂടെ 1.4 കോടി രൂപ നഷ്ടപ്പെട്ടു; ഏഴ് പേർ അറസ്റ്റിൽ
cyber fraud

ഒഡീഷയിലെ മുൻ ഐടി മന്ത്രിക്ക് ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.4 കോടി രൂപ Read more