കോഴിക്കോട് വടകരയിലെ അപകടം: വിദ്യാർഥിനികളെ ഇടിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് വടകരയിലെ അപകടത്തിൽ ബസ് ഡ്രൈവർ അറസ്റ്റിലായി. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫുറൈസ് കിലാബാണ് പിടിയിലായത്. മടപ്പള്ളി കോളേജ് വിദ്യാർഥിനികളെ സീബ്ര ലൈനിൽ വച്ച് ബസിടിച്ച് തെറിപ്പിച്ച സംഭവത്തിലാണ് ഡ്രൈവർ അറസ്റ്റിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അയ്യപ്പൻ എന്ന ബസിലെ ഡ്രൈവറാണ് മുഹമ്മദ് ഫുറൈസ് കിലാബ്. അമിത വേഗതയിൽ വാഹനം ഓടിച്ചു, അശ്രദ്ധമായി വാഹനം ഓടിച്ചു, മനുഷ്യ ജീവന് ഹാനിയുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിച്ചു എന്നീ വകുപ്പുകൾ ചേർത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അപകട ശേഷം ഡ്രൈവറും കണ്ടക്ടറും ബസ്സിൽ നിന്ന് ഇറങ്ങി ഓടിയിരുന്നു.

ഒളിവിൽ പോയ ഡ്രൈവറെ ചോമ്പാല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഈ മാസം എട്ടിനായിരുന്നു അപകടം സംഭവിച്ചത്. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

കണ്ണൂരിൽനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന അയ്യപ്പൻ എന്ന ബസ് ആണ് വിദ്യാർഥിനികളെ ഇടിച്ചത്. ദേശീയ പാതയിലൂടെ സീബ്ര ലൈൻ വഴി റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാർഥികളെയാണ് ബസ് ഇടിച്ചത്. മൂന്ന് വിദ്യാർത്ഥികൾക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു.

  തൃശ്ശൂരിൽ വീണ്ടും കുഴിയിൽ വീണ് ജീവൻ നഷ്ടമായി; പ്രതിഷേധം കനക്കുന്നു

സീബ്രാലൈനിലൂടെ കൂട്ടമായി റോഡ് മുറിച്ച് കടക്കുകയായിരുന്നു വിദ്യാർത്ഥിനികൾ. കണ്ണൂർ ഭാഗത്തുനിന്നും ഒരു ലോറി വേഗതയിൽ കടന്നുപോയി. തൊട്ടുപിന്നിലെത്തിയ ബസ് ആണ് ഇവരെ ഇടിച്ചത്.

Related Posts
കോഴിക്കോട് കഞ്ചാവ് കേസ്: 2 കൂട്ടുപ്രതികൾ കൂടി പിടിയിൽ
Kozhikode ganja case

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കഞ്ചാവ് പിടികൂടിയ കേസിലെ കൂട്ടുപ്രതികളായ 2 Read more

തൃശ്ശൂരിൽ വീണ്ടും കുഴിയിൽ വീണ് ജീവൻ നഷ്ടമായി; പ്രതിഷേധം കനക്കുന്നു
pothole accident Thrissur

തൃശ്ശൂരിൽ അയ്യന്തോളിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവ് ബസ് കയറി Read more

കോഴിക്കോട് കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരിക്ക്
Elephant attack Kozhikode

കോഴിക്കോട് കാവിലുംപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്കേറ്റു. കാവിലുംപാറ സ്വദേശികളായ തങ്കച്ചനും ഭാര്യ Read more

  കോഴിക്കോട് വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്; ജൂനിയർ വിദ്യാർത്ഥിക്ക് മർദ്ദനം, 5 പേർക്കെതിരെ കേസ്
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി; ഭിന്നശേഷിക്കാരിയായ കുട്ടി മരിച്ചു
Treatment Denial Complaint

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭിന്നശേഷിക്കാരിയായ കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. മലപ്പുറം സ്വദേശിയായ Read more

കോഴിക്കോട് വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്; ജൂനിയർ വിദ്യാർത്ഥിക്ക് മർദ്ദനം, 5 പേർക്കെതിരെ കേസ്
ragging in kozhikode

കോഴിക്കോട് നടുവണ്ണൂർ വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ് നടന്നതായി പരാതി. ഇൻസ്റ്റഗ്രാമിൽ Read more

ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വർഷം; ഓർമ്മകൾക്ക് കണ്ണീരായി കണ്ണാടിക്കൽ
Shirur disaster

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ 11 പേരുടെ ജീവനെടുത്ത Read more

പന്തീരാങ്കാവ് ബാങ്ക് കവർച്ച: കുഴിച്ചിട്ട 39 ലക്ഷം കണ്ടെത്തി
Pantheerankavu bank robbery

കോഴിക്കോട് പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്ന് തട്ടിയെടുത്ത 39 ലക്ഷം രൂപ കണ്ടെത്തി. Read more

  കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി; ഭിന്നശേഷിക്കാരിയായ കുട്ടി മരിച്ചു
കുഞ്ഞില മാസിലാമണിയുടെ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; കർശന നടപടിക്ക് നിർദ്ദേശം
Kunjila Mascillamani complaint

കോഴിക്കോട് നഗരത്തിലെ ഓട്ടോ ഡ്രൈവറിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവത്തിൽ സംവിധായിക കുഞ്ഞില മാസിലാമണി Read more

ഹേമചന്ദ്രൻ വധക്കേസിലെ പ്രതി പിടിയിൽ; ട്രെയിനിൽ യാത്രക്കാരനെ എലി കടിച്ചു
Hemachandran murder case

വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്രൻ വധക്കേസിലെ മുഖ്യ പ്രതി നൗഷാദിനെ വിസാ കാലാവധി Read more

അമേരിക്കയിൽ വാഹനാപകടം; ഹൈദരാബാദ് സ്വദേശികളായ നാലംഗ കുടുംബം വെന്തുമരിച്ചു
America car accident

അമേരിക്കയിലെ ഗ്രീൻ കൗണ്ടിയിൽ വാഹനാപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ചു. ഹൈദരാബാദ് സ്വദേശികളായ Read more