കോഴിക്കോട് വടകരയിലെ അപകടം: വിദ്യാർഥിനികളെ ഇടിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് വടകരയിലെ അപകടത്തിൽ ബസ് ഡ്രൈവർ അറസ്റ്റിലായി. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫുറൈസ് കിലാബാണ് പിടിയിലായത്. മടപ്പള്ളി കോളേജ് വിദ്യാർഥിനികളെ സീബ്ര ലൈനിൽ വച്ച് ബസിടിച്ച് തെറിപ്പിച്ച സംഭവത്തിലാണ് ഡ്രൈവർ അറസ്റ്റിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അയ്യപ്പൻ എന്ന ബസിലെ ഡ്രൈവറാണ് മുഹമ്മദ് ഫുറൈസ് കിലാബ്. അമിത വേഗതയിൽ വാഹനം ഓടിച്ചു, അശ്രദ്ധമായി വാഹനം ഓടിച്ചു, മനുഷ്യ ജീവന് ഹാനിയുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിച്ചു എന്നീ വകുപ്പുകൾ ചേർത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അപകട ശേഷം ഡ്രൈവറും കണ്ടക്ടറും ബസ്സിൽ നിന്ന് ഇറങ്ങി ഓടിയിരുന്നു.

ഒളിവിൽ പോയ ഡ്രൈവറെ ചോമ്പാല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഈ മാസം എട്ടിനായിരുന്നു അപകടം സംഭവിച്ചത്. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

കണ്ണൂരിൽനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന അയ്യപ്പൻ എന്ന ബസ് ആണ് വിദ്യാർഥിനികളെ ഇടിച്ചത്. ദേശീയ പാതയിലൂടെ സീബ്ര ലൈൻ വഴി റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാർഥികളെയാണ് ബസ് ഇടിച്ചത്. മൂന്ന് വിദ്യാർത്ഥികൾക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു.

  യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക്; സമ്മർദ്ദം ശക്തമാക്കി ഐ ഗ്രൂപ്പ്

സീബ്രാലൈനിലൂടെ കൂട്ടമായി റോഡ് മുറിച്ച് കടക്കുകയായിരുന്നു വിദ്യാർത്ഥിനികൾ. കണ്ണൂർ ഭാഗത്തുനിന്നും ഒരു ലോറി വേഗതയിൽ കടന്നുപോയി. തൊട്ടുപിന്നിലെത്തിയ ബസ് ആണ് ഇവരെ ഇടിച്ചത്.

Related Posts
ഓൺലൈൻ തട്ടിപ്പ്: സ്വർണ്ണ വ്യാപാരിയിൽ നിന്നും നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ
online fraud case

കോഴിക്കോട് ഫറൂഖിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വർണ്ണാഭരണങ്ങൾ Read more

കോഴിക്കോട് പയ്യാനക്കലിൽ മദ്രസ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതി പിടിയിൽ
Madrasa student kidnap attempt

കോഴിക്കോട് പയ്യാനക്കലിൽ മദ്രസ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി. കാസർഗോഡ് Read more

  ശബരിമല സ്വർണത്തിന്റെ സുരക്ഷയിൽ സർക്കാരിന് വീഴ്ചയെന്ന് സണ്ണി ജോസഫ്
ബാൾട്ടി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സിനിമയെന്ന് ഷൈൻ നിഗം
Shine Nigam Ballti

ഷൈൻ നിഗം അഭിനയിച്ച ബാൾട്ടി എന്ന സിനിമ തിയേറ്ററുകളിൽ മികച്ച വിജയം കൈവരിക്കുന്നു. Read more

പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ രണ്ടിന് കോഴിക്കോട് നടക്കും: എം. മെഹബൂബ്
Palestine solidarity meet

എൽഡിഎഫിന്റെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ രണ്ടിന് കോഴിക്കോട്ട് നടക്കുമെന്ന് സി.പി.ഐ.എം ജില്ലാ Read more

Attempt to murder

കോഴിക്കോട് താമരശ്ശേരിയിൽ സ്വത്തിനു വേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച മകനെതിരെ Read more

കോഴിക്കോട് പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു
House gold theft

കോഴിക്കോട് പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു. വ്യാഴാഴ്ച Read more

ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്തിക്കൊണ്ടുവന്നയാൾ കോഴിക്കോട് പിടിയിൽ
MDMA dealer arrested

ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്തിക്കൊണ്ടുവന്ന് കോഴിക്കോട് നഗരത്തിൽ വിൽപന നടത്തുന്ന ആളെ പോലീസ് Read more

  കോഴിക്കോട് പയ്യാനക്കലിൽ മദ്രസ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതി പിടിയിൽ
കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നാളെ ജോബ് ഡ്രൈവ്
Kozhikode job drive

കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിൽ സെപ്റ്റംബർ 29-ന് രാവിലെ 10.30 Read more

താമരശ്ശേരിയിൽ രണ്ട് കടകളിൽ ഒരേ സമയം മോഷണം; സിഗരറ്റും മാങ്ങയും കവർന്ന് കള്ളൻ
Theft in Thamarassery

കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് കടകളിൽ ഒരേ സമയം മോഷണം നടന്നു. താമരശ്ശേരി പോലീസ് Read more

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ‘സഹമിത്ര’ മൊബൈൽ ആപ്പുമായി കോഴിക്കോട് ജില്ലാ ഭരണകൂടം
Sahamitra Mobile App

ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് പിന്തുണ നൽകുന്നതിനായി കോഴിക്കോട് ജില്ലാ ഭരണകൂടം "സഹമിത്ര" എന്ന Read more