കോഴിക്കോട് ജില്ലയിലെ വടകരയില് സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്ത്ഥികളെ സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തി. മടപ്പള്ളി ഗവണ്മെന്റ് കോളേജ് വിദ്യാര്ത്ഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നീ മൂന്നു പേര്ക്കാണ് പരുക്കേറ്റത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പരുക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. കണ്ണൂര്-കോഴിക്കോട് റൂട്ടില് സര്വീസ് നടത്തുന്ന അയ്യപ്പന് ബസാണ് വിദ്യാര്ത്ഥികളെ ഇടിച്ച് വീഴ്ത്തിയത്.
സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്ത്ഥികളെ കുതിച്ചെത്തിയ ബസ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു.
സംഭവത്തെക്കുറിച്ച് കൂടുതല് വിവരങ്ങള് പുറത്തുവന്നിട്ടില്ല. അധികൃതര് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായി സൂചനയുണ്ട്.