മദ്യം വാങ്ങാനെത്തിയ യുവാവിൻ്റെ ബുള്ളറ്റിന് തീപിടിച്ചു; അപകടത്തിൽ ആളപായമില്ല

Anjana

Bullet motorcycle fire liquor outlet

സിനിമാപറമ്പ് സർക്കാർ മദ്യവില്പനശാലയിൽ നിന്നും മദ്യം വാങ്ങാനെത്തിയ യുവാവിൻ്റെ എൻഫീൽഡ് ബുള്ളറ്റിന് തീപിടിച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത്. ഔട്ട്ലറ്റിനു മുൻവശം പാർക്ക് ചെയ്ത ശേഷം കൗണ്ടറിലേക്ക് പോയ നേരത്താണ് തീപിടുത്തം ഉണ്ടായത്. സംഭവം നടന്ന് ഉടൻ തന്നെ ശാസ്താംകോട്ടയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആളപായമില്ല.

വാഹനങ്ങളിൽ തീപിടിത്തം ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിദഗ്ധർ നിർദ്ദേശങ്ങൾ നൽകുന്നു. തീപിടിക്കുന്നുവെന്ന് കണ്ടാൽ വാഹനം ഓഫാക്കി വാഹനത്തിൽനിന്നും ഇറങ്ങുക. ആദ്യഘട്ടത്തിലുള്ള തീ അണയ്ക്കാൻ പ്രാഥമിക അഗ്നിശമന ഉപകരണം (ഫയർ എക്സ്റ്റിങ്ക്യുഷർ) ഉപയോഗിക്കാം. ചെറിയ സ്പാർക്കാണെങ്കിൽ ബാറ്ററി കണക്ഷൻ വേർപെടുത്തണം. ഉടൻ അഗ്നിരക്ഷാസേനയെ അറിയിക്കുക. സ്വയം മാറ്റൽ പ്രവൃത്തി ചെയ്യരുത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വാഹനങ്ങളിൽ തീപിടിത്തം ഒഴിവാക്കാൻ കൃത്യമായ സർവീസ് നടത്തുന്നത് പ്രധാനമാണ്. അധിക ഫിറ്റിങ്ങ് നടത്തി ഓടുന്നത് വളരെ ശ്രദ്ധിക്കണം. ഷോർട്ട് സർക്യൂട്ട് ഉണ്ടാകാൻ സാധ്യത കൂടുതലാണ്. വാഹനങ്ങളിലുള്ള ഫ്യൂസ് ഒരു മുന്നറിയിപ്പാണ്. അത് എരിഞ്ഞാൽ കാരണം എന്താണെന്ന് മനസ്സിലാക്കണം. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് തന്നെയാണ് ഭൂരിഭാഗം വാഹനങ്ങളും തീപിടിക്കാനുള്ള പ്രധാന കാരണം.

Story Highlights: Young man’s bullet motorcycle catches fire at liquor outlet due to short circuit

Leave a Comment