കേന്ദ്ര ബജറ്റ്: വിദ്യാർത്ഥികൾക്കും എംഎസ്എംഇകൾക്കും വൻ പിന്തുണ; ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ്

Anjana

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും ചെറുകിട-ഇടത്തരം വ്യവസായ ശാലകൾക്കും സഹായം നൽകുന്ന നിരവധി പദ്ധതികൾ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് വായ്പയും ഇന്റേൺഷിപ്പ് അവസരങ്ങളും ഒരുക്കുന്നതിനൊപ്പം, എംഎസ്എംഇകൾക്കായി 100 കോടി രൂപയുടെ പദ്ധതിയും അവതരിപ്പിച്ചു.

പ്രതിവർഷം 25,000 വിദ്യാർത്ഥികൾക്ക് 5 ലക്ഷം രൂപ വരെ മാതൃക നൈപുണ്യ വായ്പകൾ നൽകും. അതേസമയം, 500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഒരു കോടി വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് അവസരം ഒരുക്കും. ഇന്റേൺഷിപ്പ് ചെയ്യുന്നവർക്ക് 5,000 രൂപ സ്റ്റൈപ്പന്റും 6,000 രൂപ ഒറ്റത്തവണ സഹായവും നൽകും. പരിശീലന ചെലവിന്റെ 10 ശതമാനവും സ്റ്റൈപ്പന്റും കമ്പനികൾ വഹിക്കണമെന്ന് ധനമന്ത്രി നിർദ്ദേശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെന്റ് പിന്തുണയും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മുദ്ര യോജനയുടെ വായ്പാ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തി. ഈ നടപടികളിലൂടെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനും സ്വയം തൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.