ബിഎസ്എൻഎൽ 5ജി: 2025-ൽ സേവനം ആരംഭിക്കും, ഡൽഹിയിൽ ടെസ്റ്റിങ് പുരോഗമിക്കുന്നു

Anjana

BSNL 5G launch

ബിഎസ്എൻഎൽ 5ജി സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 4ജി വ്യാപനം പുരോഗമിക്കുന്നതിനിടെയാണ് 5ജി ടെസ്റ്റിങ് നടക്കുന്നത്. 2025-ൽ 5ജി സേവനം ആരംഭിക്കുമെന്ന് ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനത്തും വാണിജ്യ തലസ്ഥാനത്തും മറ്റ് ടെലികോം സർക്കിളുകളിലും ഉടൻ തന്നെ ബിഎസ്എൻഎൽ 4ജി സേവനം ലഭ്യമാകും.

തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 5ജി സേവനത്തിനായി ഒരുങ്ങുന്നത്. ‘മികച്ച വേഗത്തിനായി കാത്തിരിക്കൂ’ എന്ന സന്ദേശത്തോടെ ബിഎസ്എൻഎൽ എക്സിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബിഎസ്എൻഎല്ലിന്റെ ദേശീയ എക്സ് അക്കൗണ്ടിലും കേരളം ഉൾപ്പെടെയുള്ള വിവിധ ടെലികോം സർക്കിളുകളുടെ എക്സ് അക്കൗണ്ടുകളിലും ഈ വീഡിയോ കാണാം. പൊതുമേഖലാ ടെലികോം കമ്പനിയായ എംടിഎൻഎല്ലിനെയും ടാഗ് ചെയ്തുകൊണ്ടാണ് ബിഎസ്എൻഎല്ലിന്റെ പോസ്റ്റ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മറ്റ് നെറ്റ്വർക്ക് ദാതാക്കളെ അപേക്ഷിച്ച് 4ജി വ്യാപനത്തിൽ ബിഎസ്എൻഎൽ വളരെ പിന്നിലാണ്. ഡൽഹിയിലാണ് നിലവിൽ 5ജി ടെസ്റ്റിങ് നടക്കുന്നത്. 4ജി വ്യാപനം പൂർത്തിയാക്കാനാണ് ഇപ്പോൾ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്ര സർക്കാർ 6000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എയർടെല്ലും ജിയോയും ഇതിനകം 5ജി സേവനം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ പിന്നാലെയാണ് ബിഎസ്എൻഎൽ 4ജി വ്യാപനം പൂർത്തീകരിച്ച് 5ജിയിലേക്ക് കടക്കാൻ ശ്രമിക്കുന്നത്.

Story Highlights: BSNL to launch 5G services by 2025, currently testing in Delhi

Leave a Comment