കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു; ആർക്കും പരുക്കില്ല

Anjana

Kollam bridge collapse

കൊല്ലം-തേനി ദേശീയപാതയിലെ അയത്തിലിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് പാലം തകർന്നത്. എന്നാൽ, അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.

പാലത്തിന്റെ രണ്ടാം ഘട്ട കോൺക്രീറ്റിങ് ആരംഭിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പാലം കോൺക്രീറ്റ് ചെയ്യുന്നതിനടിയിൽ വെള്ളത്തിൽ സ്ഥാപിച്ചിരുന്ന തൂണുകൾ പാലത്തിന്റെ ഭാരം താങ്ങാനാകാതെ താഴേക്ക് തെന്നി മാറിയതാണ് അപകടകാരണമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ, നിർമാണത്തിലുള്ള അപാകതയല്ല പാലം തകരാനുള്ള കാരണമെന്നാണ് ദേശീയ പാത അതോറിറ്റി വിശദീകരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അപകടസമയത്ത് നാല് തൊഴിലാളികൾ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. പാലം തകരുന്നത് കണ്ട് അവർ ഓടിമാറുകയായിരുന്നു. അതിനാൽ തന്നെ ആർക്കും പരുക്കേറ്റിട്ടില്ല. പാലത്തിന്റെ നടുഭാ​ഗം താഴേയ്ക്ക് അമർന്നു പോകുന്ന അവസ്ഥയാണുണ്ടായത്. സംഭവത്തെ തുടർന്ന് ദേശീയപാത അതോറിറ്റിയുടെ അധികൃതർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണങ്ങൾ കൃത്യമായി വിലയിരുത്തി, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Story Highlights: Bridge under construction collapses in Kollam, no injuries reported

Leave a Comment