സ്തന വേദനക്ക് പിന്നിലെ കാരണങ്ങൾ

breast pain reasons

സ്ത്രീകളിൽ സ്തന വേദന ഉണ്ടാകുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ആർത്തവത്തോട് അനുബന്ധിച്ച് പല സ്ത്രീകളിലും ഈ വേദന അധികമായി അനുഭവപ്പെടാറുണ്ട്. എന്നാൽ, ഇത് മാത്രമല്ല ഇതിന് പിന്നിലെ കാരണം. ആർത്തവം കഴിഞ്ഞിട്ടും ചില സ്ത്രീകൾക്ക് സ്തനങ്ങളിൽ വേദന ഉണ്ടാകാറുണ്ട്. സ്തനങ്ങളിലെ വേദനയെ പ്രധാനമായിട്ടും സൈക്ലിക്, നോൺ-സൈക്ലിക് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൃത്യമായ ഇടവേളകളിൽ ഉണ്ടാകുന്ന സ്തന വേദനയാണ് സൈക്ലിക് സ്തന വേദന. മെഡിക്കൽ ന്യൂസ് ടുഡേയുടെ റിപ്പോർട്ടുകൾ പ്രകാരം ഇത് ആർത്തവ ചക്രത്തിലുടനീളം ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആർത്തവ ചക്രത്തിന്റെ രണ്ടാം പകുതിയിൽ ഈസ്ട്രജന്റെ അളവ് ഉയരുന്നത് സ്തന കോശങ്ങളെ ഉത്തേജിപ്പിക്കുകയും ഇത് വേദനയ്ക്കും വീക്കത്തിനും കാരണമാകുകയും ചെയ്യുന്നു.

ആർത്തവവിരാമത്തിന് മുൻപുള്ള സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന സ്തന വേദനയാണ് സൈക്ലിക് ബ്രെസ്റ്റ് വേദന. ഇത് രണ്ട് സ്തനങ്ങളെയും ബാധിക്കുകയും സ്തനങ്ങളിൽ മുഴയുള്ളതായി തോന്നാൻ കാരണമാവുകയും ചെയ്യുന്നു. ഇത് കൂടാതെ എല്ലാ മാസവും ഒരേ സമയം ഇത് പ്രത്യക്ഷപ്പെടുന്നു. അതേസമയം നോൺ-സൈക്ലിക് സ്തന വേദന ആർത്തവ ചക്രവുമായി ബന്ധപ്പെട്ടതല്ല.

  ഹൈ ബി.പി കുറയ്ക്കാൻ ഈന്തപ്പഴം! കഴിക്കേണ്ട രീതി ഇങ്ങനെ...

നോൺ-സൈക്ലിക് സ്തന വേദന സ്ഥിരമായോ ഇടവിട്ടോ ഉണ്ടാകാം. ഇത് സാധാരണയായി ഒരു സ്തനത്തെ മാത്രമേ ബാധിക്കുകയുള്ളൂ. ചില മരുന്നുകളും സ്തന വേദനയ്ക്ക് കാരണമാകാറുണ്ട്. ഉദാഹരണത്തിന്, ആന്റിബയോട്ടിക്കുകൾ, ചില ആന്റീഡിപ്രസന്റ് മരുന്നുകൾ എന്നിവയെല്ലാം സ്തനവേദന ഉണ്ടാക്കാൻ സാധ്യതയുണ്ട്.

സ്തനങ്ങളിൽ മുഴകൾ ഉണ്ടാകുന്നതും സ്തന വേദനയ്ക്ക് കാരണമാകാം എന്ന് സൊസൈറ്റി ഓഫ് ബ്രെസ്റ്റ് ഇമേജിംഗ് പറയുന്നു. ദ്രാവകം നിറഞ്ഞ ഒരു തരം വളർച്ചയാണ് സിസ്റ്റ്. ഈ സിസ്റ്റുകൾക്ക് വൃത്താകൃതിയോ ഓവൽ ആകൃതിയോ ഉണ്ടാകാം. കൂടാതെ ഏതാനും മില്ലിമീറ്റർ മുതൽ നിരവധി സെൻ്റീമീറ്റർ വരെ വലുപ്പമുണ്ടാകാം.

പല ആളുകളിലും സ്തനങ്ങളിൽ മുഴകൾ ഉണ്ടാകാറുണ്ട്, എന്നാൽ പലപ്പോഴും ഇത് ശ്രദ്ധിക്കാതെ പോകുന്നു. സ്തനങ്ങളിൽ വേദന ഉണ്ടാകുമ്പോൾ നടത്തുന്ന പരിശോധനയിൽ ആകും പലപ്പോഴും മുഴകൾ ഉണ്ട് എന്ന് കണ്ടെത്തുന്നത്. സിസ്റ്റുകൾ മൃദുവായതോ കഠിനമായതോ ആകാം.

  കൈകളിലെ തരിപ്പ് അവഗണിക്കരുതേ; CARPAL TUNNEL SYNDROME ആകാം കാരണം

Story Highlights: ആർത്തവത്തോട് അനുബന്ധിച്ചും മറ്റ് പല കാരണങ്ങൾകൊണ്ടും സ്ത്രീകളിൽ സ്തനങ്ങളിൽ വേദന ഉണ്ടാകാം.

Related Posts
വിളർച്ച: കാരണങ്ങളും പ്രതിവിധികളും
iron deficiency anemia

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് അനീമിയ എന്ന രോഗത്തിലേക്ക് നയിക്കുന്നു. ക്ഷീണം, നെഞ്ചുവേദന, Read more

കൈകളിലെ തരിപ്പ് അവഗണിക്കരുതേ; CARPAL TUNNEL SYNDROME ആകാം കാരണം
CARPAL TUNNEL SYNDROME

പലപ്പോഴും നമ്മൾ അവഗണിക്കുന്ന ഒരു രോഗലക്ഷണമാണ് കൈകളിലെ തരിപ്പ്. ഇത് CARPAL TUNNEL Read more

ഹൈ ബി.പി കുറയ്ക്കാൻ ഈന്തപ്പഴം! കഴിക്കേണ്ട രീതി ഇങ്ങനെ…
high BP control tips

പല ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈ Read more

പ്രമേഹത്തെ നിയന്ത്രിക്കാം, ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
diabetes management

പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് ഈ ലേഖനം പ്രതിപാദിക്കുന്നു. ഗോതമ്പ്, പഴങ്ങൾ, Read more

  വിളർച്ച: കാരണങ്ങളും പ്രതിവിധികളും
ശൈത്യകാലത്ത് പ്രമേഹം നിയന്ത്രിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
Diabetes Management

ശൈത്യകാലത്ത് പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ ഈ ലേഖനം നൽകുന്നു. ആരോഗ്യകരമായ ജീവിതശൈലി, Read more

കാബേജിന്റെ അത്ഭുത ഗുണങ്ങൾ: മാറിട വേദനയ്ക്ക് പരിഹാരം
cabbage benefits breast pain

കാബേജിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു, ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. കാബേജില Read more