കൈകളിലെ തരിപ്പ് അവഗണിക്കരുതേ; CARPAL TUNNEL SYNDROME ആകാം കാരണം

CARPAL TUNNEL SYNDROME

ശരീരത്തിൽ ഉണ്ടാകുന്ന പല രോഗലക്ഷണങ്ങളെയും പലപ്പോഴും നമ്മൾ അവഗണിക്കാറുണ്ട്. കൈകളിലെ തരിപ്പ് അത്തരത്തിൽ അവഗണിക്കപ്പെടുന്ന ഒന്നാണ്. ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് വരെ നമ്മെ കൊണ്ടെത്തിക്കാൻ സാധ്യതയുണ്ട്. കൈകളിലെ തരിപ്പ് അഥവാ കാർപൽ ടണൽ സിൻഡ്രോമിനെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും ഈ ലേഖനത്തിൽ വിശദമായി ചർച്ച ചെയ്യുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൈകളിലെ കഴപ്പ്, പെട്ടെന്നുള്ള തരിപ്പ്, സൂചി കുത്തുന്ന പോലെയുള്ള വേദന എന്നിവ പല ആളുകൾക്കും അനുഭവപ്പെടാറുണ്ട്. പലപ്പോഴും ഇതിനെ കാര്യമായി എടുക്കാത്തവരാണ് അധികവും. എന്നാൽ ഇത് CARPAL TUNNEL SYNDROME എന്ന രോഗത്തിന്റെ ലക്ഷണമാകാം. ഇത് 30 മുതൽ 60 വയസ്സുവരെ പ്രായമുള്ളവരിലാണ് കൂടുതലായി കണ്ടുവരുന്നത്.

കൈത്തണ്ടയിലെ മീഡിയൻ നെർവിന് ഉണ്ടാകുന്ന സമ്മർദ്ദമാണ് ഈ രോഗത്തിന് പ്രധാന കാരണം. ചില പ്രത്യേക ജോലികൾ ചെയ്യുമ്പോൾ കൈകൾക്ക് കൂടുതൽ ആയാസം നൽകുന്നതും, കൈകൾ അമിതമായി തിരിക്കുകയും മറിയ്ക്കുകയും ചെയ്യുന്നത് ഈ അവസ്ഥയിലേക്ക് നയിച്ചേക്കാം. സ്ഥിരമായി മദ്യപിക്കുന്നതും CARPAL TUNNEL SYNDROME ഉണ്ടാകാനുള്ള ഒരു കാരണമാണ്. ടണലിന്റെ വിസ്താരം കുറയുന്നതും ഇതിന് ഒരു കാരണമാണ്.

  ഹൈ ബി.പി കുറയ്ക്കാൻ ഈന്തപ്പഴം! കഴിക്കേണ്ട രീതി ഇങ്ങനെ...

പ്രമേഹരോഗികൾക്കും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹം നാഡികളെ ബാധിക്കുന്നതുമൂലമാണ് ഇത് സംഭവിക്കുന്നത്. സന്ധിവാതം, അമിതവണ്ണം, ഹൈപ്പോ തൈറോയ്ഡ് തുടങ്ങിയ രോഗങ്ങൾ ഉള്ളവരിലും CARPAL TUNNEL SYNDROME കാണാറുണ്ട്. ഹോർമോൺ പ്രശ്നങ്ങൾ, കാൻസർ ട്യൂമറുകൾ, കിഡ്നി പ്രശ്നങ്ങൾ, സ്ട്രോക്ക്, മൾട്ടിപ്പിൾ സിറോസിസ്, പെരിഫെറൽ ആർട്ടെറി തുടങ്ങിയ രോഗങ്ങളുടെ ലക്ഷണവും കൈകളിലെ മരവിപ്പ് ആകാം.

നെർവ് കണ്ടക്ഷൻ സ്റ്റഡി എന്ന ടെസ്റ്റിലൂടെ രോഗത്തിന്റെ തീവ്രത മനസ്സിലാക്കാൻ സാധിക്കും. രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ വ്യായാമത്തിലൂടെയും ചികിത്സയിലൂടെയും CARPAL TUNNEL SYNDROME മാറ്റിയെടുക്കാൻ സാധിക്കും. അൽപ്പം കൂടി കഴിഞ്ഞാൽ ശസ്ത്രക്രിയയിലൂടെ മാത്രമേ ഇത് മാറ്റിയെടുക്കാൻ സാധിക്കുകയുള്ളു. ഒമേഗ 3 ഫാറ്റി ആസിഡുകൾ, വൈറ്റമിൻ ബി ടു എന്നിവ കഴിക്കുന്നത് ഈ രോഗത്തിന് ഒരു പരിധി വരെ പ്രതിവിധിയാണ്.

  വിളർച്ച: കാരണങ്ങളും പ്രതിവിധികളും

ഈ രോഗം അവഗണിക്കുകയാണെങ്കിൽ പിന്നീട് കൈകളിലെ മസിലുകൾ പൂർണ്ണമായും നശിച്ചുപോകാൻ സാധ്യതയുണ്ട്. അതുപോലെ കൈ കൊണ്ട് ഒരു ചെറിയ വടിപോലും എടുക്കാൻ പറ്റാത്ത അവസ്ഥയും വരും. അതിനാൽ കൈകളിലെ തരിപ്പ് പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

Story Highlights: കൈകളിലെ തരിപ്പ് പലപ്പോഴും CARPAL TUNNEL SYNDROME പോലുള്ള ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം.

Related Posts
വിളർച്ച: കാരണങ്ങളും പ്രതിവിധികളും
iron deficiency anemia

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് അനീമിയ എന്ന രോഗത്തിലേക്ക് നയിക്കുന്നു. ക്ഷീണം, നെഞ്ചുവേദന, Read more

സ്തന വേദനക്ക് പിന്നിലെ കാരണങ്ങൾ
breast pain reasons

സ്ത്രീകളിൽ സ്തന വേദന ഉണ്ടാകുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ആർത്തവത്തോട് അനുബന്ധിച്ച് പല Read more

പ്രമേഹത്തെ നിയന്ത്രിക്കാം, ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
diabetes management

പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് ഈ ലേഖനം പ്രതിപാദിക്കുന്നു. ഗോതമ്പ്, പഴങ്ങൾ, Read more

ശൈത്യകാലത്ത് പ്രമേഹം നിയന്ത്രിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
Diabetes Management

ശൈത്യകാലത്ത് പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ ഈ ലേഖനം നൽകുന്നു. ആരോഗ്യകരമായ ജീവിതശൈലി, Read more