കാബൂൾ: അഫ്ഗാനിസ്ഥാൻ ഹെറാത്ത് പ്രവിശ്യയിലെ സര്വകലാശാലകളില് പെണ്കുട്ടികളും ആണ്കുട്ടികളും ഒരുമിച്ചുള്ള പഠനത്തിനു വിലക്കുമായി താലിബാൻ. അഫ്ഗാനിൽ നിയന്ത്രണം സ്ഥാപിച്ചതിനു പിന്നാലെയുള്ള താലിബാന്റെ ആദ്യ നടപടിയാണിത്.
സ്ത്രീകളുടെ അവകാശങ്ങള് പരിഗണിക്കുമെന്ന് താലിബാന് ആവര്ത്തിക്കുന്നതിനിടെയാണ് ഹെറാത്ത് പ്രവിശ്യയിൽ പെണ്കുട്ടികളും ആണ്കുട്ടികളും ഒരുമിച്ചുള്ള വിദ്യാഭ്യാസം വിലക്കി ഫത്വ പുറപ്പെടുവിച്ചത്.
സമൂഹത്തില് തിന്മകള്ക്ക് കാരണമാവുന്നുവെന്ന് വ്യക്തമാക്കികൊണ്ടാണ് വിലക്ക്. വനിതാ അധ്യാപകര്ക്ക് ഹെറാത്തിലെ കോളജുകളില് പെണ്കുട്ടികള്ക്കു മാത്രമേ ക്ലാസ്സ് എടുക്കാൻ അനുമതിയുള്ളൂ.
വിദ്യാഭ്യാസസ്ഥാപന ഉടമകളുടെയും അധ്യാപകരുടെയും യോഗത്തിലാണ് താലിബാന് ഇങ്ങനെയൊരു തീരുമാനം പ്രഖ്യാപിച്ചത്.
Story highlight : Boys and girls should not study together; Taliban.