ഹിസാർ: ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് സ്വർണമെഡൽ ജേതാവ് സ്വീറ്റി ബുറ, ഭർത്താവ് ദീപക് നിവാസ് ഹൂഡയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഹിസാർ വനിതാ പോലീസ് സ്റ്റേഷനിൽ വെച്ചാണ് സംഭവം. മുൻ ഇന്ത്യൻ കബഡി ടീം ക്യാപ്റ്റനാണ് ദീപക് നിവാസ് ഹൂഡ. സ്വീറ്റിയുടെ പരാതിയിന്മേൽ രജിസ്റ്റർ ചെയ്ത സ്ത്രീധനക്കേസിൽ പോലീസ് ചർച്ചയ്ക്ക് വിളിച്ചതാണെന്ന് ദീപക് പറയുന്നു.
സ്വീറ്റിയും പിതാവും അമ്മാവനും ചേർന്ന് തന്നെ മർദ്ദിച്ചുവെന്നും ദീപക് പരാതിയിൽ പറയുന്നു. ചോദ്യം ചെയ്യലിനിടെ സ്വീറ്റിയും പിതാവും മോശം ഭാഷയിൽ സംസാരിക്കാൻ തുടങ്ങിയെന്നും പോലീസിന്റെ സാന്നിധ്യത്തിൽ തന്നെ മർദ്ദിച്ചുവെന്നും ദീപക് ആരോപിക്കുന്നു. ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്നും ദീപക് പറയുന്നു.
സ്വീറ്റി ബുറ ദീപക്കിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പോലീസ് സ്റ്റേഷനിൽ വെച്ച് ദീപകിന്റെ കഴുത്തിനും കോളറിനും പിടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മാർച്ച് 15ന് എസ്ഐ സീമയുടേയും എഎസ്ഐ ദർശനയുടേയും മധ്യസ്ഥതയിൽ നടന്ന ചർച്ചയ്ക്കിടെയാണ് സംഭവം.
Hisar, Haryana: Former world champion boxer Sweety Boora has been booked for assaulting her husband, ex-Kabaddi captain Deepak Hooda, inside a women’s police station pic.twitter.com/GY4fM2rhFv
— IANS (@ians_india) March 24, 2025
വിവാഹബന്ധത്തിലെ പ്രശ്നങ്ങളെത്തുടർന്ന് ഹിസാർ വനിതാ പോലീസ് സ്റ്റേഷനിൽ വെച്ച് മധ്യസ്ഥചർച്ച നടന്നിരുന്നു. സ്ത്രീധനക്കേസിൽ പോലീസ് ചർച്ചയ്ക്ക് വിളിച്ചതായിരുന്നു ദീപക്. ഈ ചർച്ചയ്ക്കിടെയാണ് സ്വീറ്റി ദീപക്കിനെ മർദ്ദിച്ചത്.
സംഭവത്തിൽ സ്വീറ്റിക്കും പിതാവിനും അമ്മാവനുമെതിരെ ഹിസാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായസംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് എസ്ഐ രമേശ് കുമാർ അറിയിച്ചു. സ്വീറ്റിയുടെ പിതാവും അമ്മാവനും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
Story Highlights: World boxing champion Saweety Boora assaults husband Deepak Hooda inside a police station in Hisar, Haryana.