തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകൾക്ക് ഇ-മെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി തിരുപ്പതി ഈസ്റ്റ് പൊലീസ് അറിയിച്ചു. വിവരം ലഭിച്ച ഉടൻതന്നെ സുരക്ഷ ശക്തമാക്കുകയും ഭീഷണി സന്ദേശത്തിൽ അന്വേഷണം നടത്തുകയും ചെയ്തു. സ്നിഫർ ഡോഗുകളുമായി അന്വേഷണ സംഘം ഹോട്ടലുകളിലെത്തി പരിശോധന നടത്തി. സ്കൂളുകളിലും സ്ഫോടനം നടത്തുമെന്ന് സന്ദേശത്തിൽ സൂചിപ്പിക്കുന്നു.
മയക്കുമരുന്ന് കേസിൽ ജാഫർ സാദിഖിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഭീഷണിയെന്ന് ഇ-മെയിലിൽ പറയുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കുടുംബത്തിനും കേസുമായുള്ള ബന്ധത്തിൽ നിന്ന് വഴിതിരിച്ചുവിടാനാണ് ശ്രമമെന്നും ഭീഷണിക്ക് പിന്നിൽ തമിഴ്നാട് മുഖ്യമന്ത്രിയാണെന്നും ആരോപണമുണ്ട്.
അതേസമയം, വിമാനങ്ങൾക്ക് നേരെയും ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചു തുടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനിടെ 95 വിമാനങ്ങൾക്കും ഒരാഴ്ചക്കിടെ 260 വിമാനങ്ങൾക്കും ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഡൽഹി-ഹൈദരാബാദ് വിസ്താര വിമാനം ഇന്ന് ജയ്പൂരിലേക്ക് വഴി തിരിച്ചുവിട്ടത് ഒരാൾക്ക് അടിയന്തര ചികിത്സ നൽകുന്നതിന് വേണ്ടിയാണെന്ന് സിഐഎസ്എഫ് അറിയിച്ചു.
Story Highlights: Bomb threats received by 3 hotels in Tirupati and multiple flights across India