ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കും; ഇ-മെയില്‍ സന്ദേശം.

Anjana

ഐഎന്‍എസ് വിക്രാന്ത് ബോംബ് ഭീഷണി
ഐഎന്‍എസ് വിക്രാന്ത് ബോംബ് ഭീഷണി
Photo Credit: Facebook/PinarayiVijayan

കൊച്ചി കപ്പല്‍ശാലയിൽ ബോംബ് ഭീഷണി. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നാണ് ഇ-മെയില്‍ വഴി ലഭിച്ച സന്ദേശം. കപ്പല്‍ശാല അധികൃതരുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇ-മെയില്‍ സന്ദേശം ലഭിച്ചതായി ഇന്ന് രാവിലയാണ്  പുറത്തുവന്നത്. ഐഎന്‍എസ് വിക്രാന്തിനെ കൂടാതെ മറ്റ് കപ്പലുകളും തകര്‍ക്കുമെന്നും  സൂചനയുണ്ട്. കപ്പല്‍ശാലയ്ക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്നും സന്ദേശത്തില്‍ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇ-മെയില്‍ ലഭിച്ചതിനെ തുടർന്ന് കപ്പല്‍ശാല അധികൃതര്‍ പൊലീസിനെ ബന്ധപ്പെട്ടിരുന്നു. ഐ.ടി ആക്ട് 385 പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇ-മെയിലിന്റെ ഉടവിടം കണ്ടെത്തിയ ശേഷം തുടർനടപടികൾ കൈകൊള്ളുമെന്നും പൊലീസ് വ്യക്തമാക്കി.

Story highlight : Bomb threat at Kochin shipyard.