കെ.സുരേന്ദ്രൻ രണ്ടിടങ്ങളിൽ മത്സരിച്ചത് തിരിച്ചടിയായി: ബിജെപി സമിതി റിപ്പോർട്ട്.

Anjana

കെ.സുരേന്ദ്രനെതിരെ ബിജെപി സമിതി റിപ്പോർട്ട്
കെ.സുരേന്ദ്രനെതിരെ ബിജെപി സമിതി റിപ്പോർട്ട്
Photo Credit: ANI

തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചുള്ള ബിജെപി സമിതി റിപ്പോർട്ടിൽ കെ. സുരേന്ദ്രന് വിമർശനം. രണ്ടിടങ്ങളിലായി കെ സുരേന്ദ്രൻ മത്സരിച്ചത് തിരിച്ചടിയായെന്നും റിപ്പോർട്ട്.

35 സീറ്റ് ലഭിച്ചാൽ കേരളം ഭരിക്കുമെന്ന് കെ സുരേന്ദ്രൻ നടത്തിയ പ്രസ്താവന ദോഷഫലം ചെയ്തെന്നും ബിജെപി സമിതി റിപ്പോർട്ടിൽ പറയുന്നു. നാല് ജനറൽ സെക്രട്ടറിമാരും വൈസ് പ്രസിഡണ്ടും ചേർന്നാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റിപ്പോർട്ടിലെ  കൂടുതൽ വിശദാംശങ്ങൾ അടുത്തയാഴ്ച ചേരുന്ന കോർ കമ്മിറ്റി യോഗത്തിൽ ചർച്ചയാകും. കെ സുരേന്ദ്രനെ കൂടാതെ ഒ. രാജഗോപാലിന്റെ പ്രസ്താവനകളും വിപരീതഫലം ചെയ്തെന്ന് റിപ്പോർട്ടിൽ പറയുന്നു.

ശബരിമല വിഷയവും സ്ഥാനാർഥി നിർണ്ണയത്തിലെ പ്രതിസന്ധിയും കഴക്കൂട്ടത്ത് തിരിച്ചടിയായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നേമം ഗുജറാത്താണെന്ന കുമ്മനത്തിന്റെ പ്രസ്താവന ന്യൂനപക്ഷങ്ങൾക്കിടയിൽ ചർച്ചയായെന്നും ഇത് ആയുധമാക്കാൻ എൽഡിഎഫിന് കഴിഞ്ഞെന്നും ബിജെപി സമിതി റിപ്പോർട്ട്.


Story Highlights: BJP Report criticizes K Surendran and others