പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ബിജെപിയുടെ തോൽവിയും ആഭ്യന്തര പ്രശ്നങ്ങളും

നിവ ലേഖകൻ

BJP Palakkad by-election defeat

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ തോൽവി ബിജെപിയെ വലിയ തോതിൽ അലട്ടുന്നുണ്ട്. എ ക്ലാസ് മണ്ഡലത്തിലെ പരാജയം മാത്രമല്ല, സംസ്ഥാന അധ്യക്ഷൻ നേരിട്ട് നയിച്ച തിരഞ്ഞെടുപ്പിൽ വോട്ടിലുണ്ടായ ചോർച്ചയും പാർട്ടിക്കുള്ളിൽ ചോദ്യം ചെയ്യപ്പെടും. ബിജെപി ഭരണമുള്ള പാലക്കാട് നഗരസഭയിൽ വോട്ട് കുറഞ്ഞതും പാർട്ടി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 7066 വോട്ടുകളാണ് പാലക്കാട് നഗരസഭയിൽ ബിജെപിക്ക് കുറഞ്ഞത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരഞ്ഞെടുപ്പ് തുടക്കം മുതൽ ബിജെപിയിൽ കല്ലുകടിയായിരുന്നു. ശോഭാ സുരേന്ദ്രന് വേണ്ടി ദേശീയ കൗൺസിൽ അംഗം നേരിട്ട് രംഗത്തിറങ്ങിയപ്പോൾ തന്നെ പാളയത്തിൽ പടയാരംഭിച്ചു. എൻ ശിവരാജനെ വിലക്കിയിട്ടും പ്രശ്നങ്ങൾ തീർന്നില്ല. പ്രചരണത്തിലെ മെല്ലപ്പോക്ക് ചർച്ചയായി. സ്ഥിരം സ്ഥാനാർത്ഥിയെന്ന ലേബലും, വോട്ടല്ല നോട്ടിലാണ് കണ്ണെന്ന ആരോപണങ്ങളും സി കൃഷ്ണകുമാറിന് തിരിച്ചടിയായി. മൂത്താൻ സമുദായം കൈവിടുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

എ ക്ലാസ് മണ്ഡലത്തിലെ നാണംകെട്ട തോൽവിക്ക് നേതാക്കൾ മറുപടി പറയേണ്ടി വരും. വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സ്ഥാനാർഥി സി കൃഷ്ണകുമാറും പറഞ്ഞു. തിരഞ്ഞെടുപ്പ് നിയന്ത്രണം പൂർണമായി കെ സുരേന്ദ്രന്റെ കയ്യിലായിരുന്നു. വിജയസാധ്യതയുള്ള മറ്റ് സ്ഥാനാർത്ഥികളെ പരിഗണിക്കാത്തതിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതിനുള്ള മറുപടി കൂടി സുരേന്ദ്രൻ നൽകേണ്ടി വരും. സന്ദീപ് വാര്യരുടെ സാന്നിധ്യവും അവസാനഘട്ടത്തിൽ ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്. ശക്തിമേഖലയിലെ തോൽവിയിൽ ഇനിയെന്ത് നടപടിയെന്നാണ് കണ്ടറിയേണ്ടത്.

  ശബരിമല: സർക്കാരിന് പിന്തുണയുമായി എൻഎസ്എസ്; നിലപാട് മാറ്റിയിട്ടില്ലെന്ന് സുകുമാരൻ നായർ

Story Highlights: BJP faces setback in Palakkad by-election with significant vote loss and internal conflicts

Related Posts
കൈ മുറിച്ചുമാറ്റിയ സംഭവം; ആശുപത്രി അധികൃതരുടെ വാദങ്ങൾ തള്ളി കുട്ടിയുടെ അമ്മ
hand amputation controversy

പാലക്കാട് ജില്ലാ ആശുപത്രി അധികൃതരുടെ വാദങ്ങളെ തള്ളി ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചു Read more

പാലക്കാട് ജില്ലാ ആശുപത്രി: ഒൻപതു വയസ്സുകാരിയുടെ കൈ മുറിച്ചതിൽ ചികിത്സാ പിഴവില്ലെന്ന് അധികൃതർ ആവർത്തിക്കുന്നു
Medical Negligence Denied

പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒൻപത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ Read more

  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ച നടി റിനി ആൻ ജോർജ്ജ് സിപിഐഎം വേദിയിൽ; പ്രതികരണവുമായി കെ.കെ. ശൈലജ
മുസ്ലിം ലീഗിനെതിരെ വിവാദ പ്രസ്താവനയുമായി സി.പി.ഐ.എം നേതാവ് പി. സരിൻ
Muslim League politics

സി.പി.ഐ.എം നേതാവ് ഡോക്ടർ പി. സരിൻ മുസ്ലിം ലീഗിനെതിരെ വിവാദ പ്രസ്താവന നടത്തി. Read more

ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി എൻ കെ ശശി
BJP leader protest

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻ കെ ശശി രംഗത്ത്. പാർട്ടിയിൽ Read more

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവില്ലെന്ന് റിപ്പോർട്ട്
medical error Palakkad

പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ചികിത്സാ Read more

തൃശ്ശൂരിൽ പോക്സോ കേസിൽ ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറസ്റ്റിൽ
POCSO case arrest

തൃശ്ശൂരിൽ പോക്സോ കേസിൽ ബിജെപി പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. എരവിമംഗലം സ്വദേശി Read more

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്; ഡിഎംഒയുടെ വിശദീകരണം ഇന്ന്
Medical Negligence Palakkad

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ ഡിഎംഒയുടെ വിശദീകരണം ഇന്ന് ലഭിച്ചേക്കും. Read more

  ഗാന്ധിജയന്തി ദിനത്തിൽ ഗാസ ഐക്യദാർഢ്യ സദസ്സുകളുമായി കോൺഗ്രസ്
തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് വിജയം ഉറപ്പാക്കാൻ സുനിൽ കനുഗോലുവിന്റെ ടീം
Sunil Kanugolu Team

തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ ടീം രംഗത്ത്. Read more

ശബരിമല സ്വർണ്ണത്തിൽ പങ്കുപറ്റിയത് ദേവസ്വം ബോർഡിലെയും സർക്കാരിലെയും പലർ; മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ട്?: വി.ഡി. സതീശൻ
Sabarimala gold plating issue

ശബരിമലയിലെ സ്വർണ്ണ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനെതിരെ ഗുരുതര Read more

Leave a Comment