
2022 ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനങ്ങൾക്ക് വാഗ്ദാനങ്ങളുമായി ബിജെപി. മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും സൗജന്യ തീർത്ഥാടന യാത്രയാണ് ബിജെപിയുടെ വാഗ്ദാനം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സെപ്റ്റംബർ 11ന് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും. ബിജെപിയുടെ ഡൽഹി ഘടകമാണ് പദ്ധതിക്കായി ഫണ്ട് നൽകുക. ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ്,ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് സൗജന്യ തീർത്ഥാടന യാത്രയ്ക്ക് അവസരം നൽകിയിരിക്കുന്നത്.
യാത്രക്കായി അപേക്ഷിക്കാനുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ബിജെപി വക്താവ് അറിയിച്ചു. ഡൽഹിയിൽ ആം ആദ്മി സർക്കാരും സമാന പ്രഖ്യാപനം നേരത്തെ നടത്തിയിരുന്നു.
Story Highlights: BJP offers free pilgrimage during Delhi election.