ബിജെപി അംഗത്വ വിതരണം ഇന്ന് ആരംഭിക്കും; പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

നിവ ലേഖകൻ

BJP membership drive

ബിജെപിയുടെ അംഗത്വ വിതരണ കാമ്പയിന് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ അധ്യക്ഷൻ ജെ. പി. നദ്ദയിൽ നിന്ന് അംഗത്വം പുതുക്കി കാമ്പയിൻ ഉദ്ഘാടനം ചെയ്യും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വൈകിട്ട് 5 മണിക്ക് ബിജെപി ദേശീയ ആസ്ഥാനത്താണ് ഉദ്ഘാടന സമ്മേളനം നടക്കുക. നിലവിലുള്ള എല്ലാ അംഗങ്ങളും അംഗത്വം പുതുക്കേണ്ടതുണ്ട്. ബിജെപിയുടെ ഭരണഘടനയനുസരിച്ച്, ഓരോ ആറു വർഷത്തിലൊരിക്കൽ മെമ്പർഷിപ്പ് വിതരണം നടത്തും. 2014ലും 2019ലും മോദിയാണ് അംഗത്വ വിതരണ കാമ്പയിൻ ഉദ്ഘാടനം ചെയ്തത്.

2014 മുതൽ 2019 വരെ ഏകദേശം 18 കോടി പേരാണ് അംഗങ്ങളായത്. പ്രാഥമിക അംഗത്വവിതരണത്തിന്റെ ആദ്യഘട്ടം സെപ്റ്റംബർ 2 മുതൽ 25 വരെയും രണ്ടാംഘട്ടം ഒക്ടോബർ ഒന്ന് മുതൽ 15 വരെയുമാണ്. ഒക്ടോബർ 16 മുതൽ 31 വരെ സജീവ അംഗത്വ കാമ്പയിൻ നടക്കും. നവംബർ ഒന്നു മുതൽ 10 വരെ പ്രാഥമിക, സജീവ അംഗത്വ രജിസ്റ്റർ തയാറാക്കും.

വ്യക്തികൾക്ക് മിസ്ഡ് കോൾ ചെയ്തും നമോ ആപ്പ് വഴിയും ക്യുആർ കോഡ് സ്കാൻ ചെയ്തും പാർട്ടി വെബ്സൈറ്റിലൂടെയും അംഗങ്ങളാകാം. മെമ്പർഷിപ്പ് കാമ്പയിന്റെ വിജയത്തിനായി ദേശീയതലം മുതൽ ശക്തികേന്ദ്രതലം വരെ വിശദമായ മാർഗരേഖ തയാറാക്കിയിട്ടുണ്ട്. ദേശീയതലത്തിൽ ഒൻപതംഗ സമിതിയും സംസ്ഥാന തലത്തിൽ നാലു മുതൽ ആറ് അംഗങ്ങൾ വരെയുള്ള സമിതിയുമുണ്ട്. ജില്ലാതലത്തിലും ഡിവിഷണൽ തലത്തിലും സമിതികളുണ്ട്.

Story Highlights: BJP membership drive starts today with PM Modi renewing his membership

Related Posts
മൂന്നാറില് ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചിട്ടില്ലെന്ന് എസ് രാജേന്ദ്രന്
S Rajendran

മൂന്നാറിലെ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി താൻ വോട്ട് അഭ്യർത്ഥിച്ചിട്ടില്ലെന്ന് ദേവികുളം മുൻ എംഎൽഎ Read more

ഇൻഡിഗോ പ്രതിസന്ധിയിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ; നിരക്കുകൾ കർശനമായി നിരീക്ഷിക്കുമെന്ന് വ്യോമയാന മന്ത്രാലയം
IndiGo crisis

ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. റദ്ദാക്കിയ ടിക്കറ്റുകളുടെ Read more

2029-ൽ കേരളം ഭരിക്കുന്നത് ബിജെപി; 40 സീറ്റുകളിൽ വിജയിക്കുമെന്നും പി.സി. ജോർജ്
Kerala BJP Victory

2029-ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന് പി.സി. ജോർജ് പ്രസ്താവിച്ചു. പൂഞ്ഞാർ, പാലാ Read more

പിണറായിക്കും ബിജെപിക്കുമെതിരെ വി.ഡി. സതീശൻ; തിരഞ്ഞെടുപ്പിൽ ഉജ്ജ്വല തിരിച്ചുവരവുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്
V.D. Satheesan criticism

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ചു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് Read more

വനിതാ ബിഎൽഒയെ ഭീഷണിപ്പെടുത്തി വിവരങ്ങൾ ചോർത്തി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
BLO information theft

കാസർകോട് വനിതാ ബി.എൽ.ഒയെ ഭീഷണിപ്പെടുത്തി എസ്.ഐ.ആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തിയ സംഭവത്തിൽ ബി.ജെ.പി Read more

തൃശ്ശൂരിൽ ഖുശ്ബുവിന്റെ റോഡ് ഷോ റദ്ദാക്കി; കാരണം വിമാന പ്രതിസന്ധി
BJP election campaign

തൃശ്ശൂരിൽ ബിജെപി നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ഖുശ്ബു പങ്കെടുക്കില്ല. ഇൻഡിഗോ വിമാനത്തിന്റെ Read more

നെഹ്റുവിൻ്റെ പാരമ്പര്യം ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നു; സോണിയ ഗാന്ധി
Nehru's legacy

ജവഹർലാൽ നെഹ്റുവിൻ്റെ പാരമ്പര്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ വിമർശനവുമായി സോണിയ ഗാന്ധി. രാഷ്ട്ര Read more

കാർത്തിക ദീപം: ബിജെപി ഹിന്ദുക്കളുടെ ശത്രുക്കളെന്ന് ഡിഎംകെ
Karthigai Deepam dispute

തമിഴ്നാട് മധുര തിരുപ്പറങ്കുണ്ട്രം കാർത്തിക ദീപം വിവാദത്തിൽ ബിജെപിക്കെതിരെ ഡിഎംകെ രംഗത്ത്. ബിജെപി Read more

കേരളത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് ജോർജ് കുര്യൻ; അഴിമതി ആരോപണവുമായി രാജീവ് ചന്ദ്രശേഖർ
Kerala political scenario

തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ സമഗ്ര വികസനമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. Read more

ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ പുടിന്റെ പങ്ക് വലുതെന്ന് മോദി
India Russia relations

ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദബന്ധം ദൃഢമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പങ്ക് Read more

Leave a Comment