പാലക്കാട് ബിജെപിയിൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക്; നേതൃത്വത്തിന് തലവേദന

നിവ ലേഖകൻ

Updated on:

BJP leaders quit Palakkad

പാലക്കാട് ബിജെപിയിൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് നേതൃത്വത്തിന് തലവേദനയായി മാറിയിരിക്കുകയാണ്. കർഷകമോർച്ച മുൻ ഷൊർണൂർ മണ്ഡലം പ്രസിഡന്റ് പി രാംകുമാർ പാർട്ടി വിട്ടതായി പ്രഖ്യാപിച്ചു. പാലക്കാട് സി കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വത്തോടുള്ള വിയോജിപ്പാണ് പാർട്ടി വിടാൻ കാരണമെന്ന് രാംകുമാർ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോതകുർശ്ശി, തരുവക്കോണം പ്രദേശങ്ങളിൽ ബിജെപിയുടെ സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. നേരത്തെ പാലക്കാട് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡന്റും 2001-ൽ ഒറ്റപ്പാലം മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായിരുന്ന കെ പി മണികണ്ഠനും പാർട്ടി വിട്ടിരുന്നു.

ബിജെപി നേതൃത്വത്തിനും പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചാണ് മണികണ്ഠൻ പാർട്ടി വിട്ടത്. സി കൃഷ്ണകുമാർ ജില്ലാ പ്രസിഡന്റ് ആയിരുന്നപ്പോൾ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയെന്നും പ്രവർത്തകരെ പാർട്ടി അവഗണിക്കുന്നുവെന്നും മണികണ്ഠൻ ആരോപിച്ചു.

— wp:paragraph –> അതേസമയം, ബിജെപി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ ആർഎസ്എസിന്റെ ശ്രമം തുടരുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പാലക്കാട്ടെ ബിജെപി സ്ഥാനാര്ത്ഥി സി കൃഷ്ണകുമാറിനുമെതിരെ സന്ദീപ് പരസ്യപ്രതികരണം നടത്തിയതിന് പിന്നാലെ, ആർഎസ്എസ് വിശേഷസമ്പർക്ക് പ്രമുഖ് എ ജയകുമാർ സന്ദീപിനെ വീട്ടിലെത്തി കണ്ടു. ചർച്ചയിൽ പ്രശ്നങ്ങൾക്ക് പരിഹാരമായെന്നാണ് റിപ്പോർട്ട്. ബിജെപിയിൽ നിന്ന് വിട്ടുപോകുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യർ പ്രതികരിച്ചു.

  കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവം; ശക്തമായ നടപടിയാവശ്യപ്പെട്ട് വി.എം.സുധീരൻ

Story Highlights: BJP leaders in Palakkad quit party over disagreements with leadership and candidate selection

Related Posts
ജിഎസ്ടി പരിഷ്കാരങ്ങൾ: പ്രധാനമന്ത്രിക്ക് ഇന്ന് ആദരവ്
GST reforms

ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിജെപി എംപിമാരും നേതാക്കളും ഇന്ന് Read more

കെ. സുധാകരന്റെ വിമർശനത്തിന് മറുപടിയുമായി വി.ഡി. സതീശൻ
VD Satheesan

യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ മർദ്ദിച്ച സംഭവം, ഡിജിറ്റൽ മീഡിയയുടെ Read more

  ജനയുഗം മാസികയിൽ രാജീവ് ചന്ദ്രശേഖറിൻ്റെ ലേഖനം: രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു
ആഗോള അയ്യപ്പ സംഗമം അത്ഭുതമാകും; വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ പഠിക്കുന്നുവെന്ന് വെള്ളാപ്പള്ളി
Vellapally Natesan comments

ആഗോള അയ്യപ്പ സംഗമം അത്ഭുത പ്രതിഭാസമായി മാറുമെന്നും ഇത് ദേവസ്വം ബോർഡിന്റെ വികസനത്തിന് Read more

ഒബിസി മോർച്ചയെ ചതയ ദിനാഘോഷം ഏൽപ്പിച്ചതിൽ പ്രതിഷേധിച്ച് കെ.എ. ബാഹുലേയൻ ബിജെപി വിട്ടു
KA Bahuleyan Resigns

ഒബിസി മോർച്ചയെ ചതയ ദിനാഘോഷം ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചു ബിജെപി ദേശീയ കൗൺസിൽ അംഗം Read more

വി.ഡി. സതീശനെ വിമർശിച്ച് കെ. സുധാകരൻ; മുഖ്യമന്ത്രിയുടെ ഓണസദ്യ സ്വീകരിക്കരുതായിരുന്നു
K Sudhakaran criticizes

കുന്നംകുളം ലോക്കപ്പ് മർദ്ദനവുമായി ബന്ധപ്പെട്ട് വി.ഡി. സതീശനെതിരെ വിമർശനവുമായി കെ. സുധാകരൻ. യൂത്ത് Read more

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കും
Youth Congress president Kerala

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കും. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശ്രാവൺ Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ നിയമസഭാ സമ്മേളനത്തിലെ പങ്കാളിത്തം: കോൺഗ്രസിൽ ഭിന്നത
Rahul Mamkoottathil Assembly

രാഹുൽ മാങ്കൂട്ടത്തിലിന്റെ നിയമസഭാ സമ്മേളനത്തിലെ പങ്കാളിത്തം കോൺഗ്രസിൽ തർക്കത്തിന് ഇടയാക്കുന്നു. രാഹുൽ പങ്കെടുക്കണമെന്ന Read more

  കുന്നംകുളം പൊലീസ് മർദനം: നിയമസഭയിൽ ഉന്നയിക്കുമെന്ന് കുഞ്ഞാലിക്കുട്ടി; എല്ലാ പൊലീസുകാർക്കുമെതിരെ കേസെടുത്തില്ലെന്ന് സുജിത്ത്
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഡോക്ടറേയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്ത പ്രതി അറസ്റ്റിൽ
Hospital Assault Case

പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഡോക്ടറേയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്ത സംഭവം Read more

പാലക്കാട് സ്ഫോടനത്തിൽ വഴിത്തിരിവ്; പന്നിപ്പടക്കം പൊട്ടിയത് ഷെരീഫിന്റെ കയ്യിൽ നിന്നോ? രാഷ്ട്രീയ ബന്ധങ്ങളും അന്വേഷണത്തിൽ
Palakkad house explosion

പാലക്കാട് പുതുനഗരത്തിലെ വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ നിർണായക വിവരങ്ങൾ പുറത്ത്. പന്നി പടക്കം കൊണ്ടുവന്നത് Read more

പാലക്കാട് സ്ഫോടന കേസിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; പ്രതികളെ ഉടൻ പിടികൂടും
Palakkad explosion case

പാലക്കാട് പുതുനഗരത്തിൽ വീടിനുള്ളിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചുണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തുക്കൾ Read more

Leave a Comment