പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രനെ നിർത്തണമെന്ന് ആവശ്യം

Anjana

Sobha Surendran Palakkad bypoll

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രനെ നിർത്തണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയിലെ മുതിർന്ന നേതാക്കൾ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ബിജെപിയുടെ ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ, ശോഭ മത്സരിച്ചാൽ ബിജെപിക്ക് നിയമസഭയിൽ ഒരു അംഗത്തെ കിട്ടുമെന്നും സിപിഐഎമ്മിന് കെട്ടിവെച്ച പൈസ പോലും കിട്ടില്ലെന്നും പറഞ്ഞു. ശോഭ സുരേന്ദ്രൻ ബിജെപിയുടെ വോട്ട് കൊയ്യുന്ന റിസർവ് ബാങ്ക് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട് നഗരസഭയ്ക്ക് മുന്നിൽ ശോഭ സുരേന്ദ്രന്റെ ഫ്ളക്സുകളും നഗരത്തിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘പാലക്കാട്ടെ കാവിപ്പട’ എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപിയിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഇല്ലെന്നും എൻ ശിവരാജൻ വ്യക്തമാക്കി. കോൺഗ്രസിലും സിപിഐഎമ്മിലും സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, സിപിഐഎമ്മിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളെ സ്ഥാനാർത്ഥിയാക്കാനാണ് ആലോചന. ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്ക് പ്രഥമ പരിഗണന നൽകാൻ തീരുമാനമായിട്ടുണ്ട്. സിപിഐഎം ജില്ലാ കമ്മിറ്റിയംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമാണ് ബിനുമോൾ. അന്തരിച്ച സിപിഐഎം നേതാവ് ഇമ്പിച്ചി ബാവയുടെ മരുമകൾ കൂടിയാണ് അവർ.

Story Highlights: BJP leaders in Palakkad demand Sobha Surendran as candidate for upcoming bypoll

Leave a Comment