ശോഭാ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്; തിരൂർ സതീശിന്റെ വീട്ടിൽ എത്തിയതിന്റെ തെളിവ്

Anjana

BJP leaders dispute photo evidence

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കിടയിൽ തുടരുന്ന വാക്പോരിൽ പുതിയ വഴിത്തിരിവ്. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ വീട്ടിൽ താൻ എത്തിയിട്ടില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ചിത്രം പുറത്തുവന്നു. തിരൂർ സതീശിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ഭാര്യയോടും മകനോടുമൊപ്പം ശോഭാ സുരേന്ദ്രൻ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്.

ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ സതീശന്റെ വീട്ടിൽ താൻ വന്നിട്ടില്ലെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രസ്താവന. എന്നാൽ ആറുമാസം മുമ്പ് വീട്ടിലെത്തിയതിന്റെ ചിത്രമാണ് പുറത്തുവന്നതെന്ന് തിരൂർ സതീശ് വ്യക്തമാക്കി. കൊടകര കുഴൽപ്പണ കേസിൽ തിരൂർ സതീശിന്റെ ആരോപണങ്ങൾക്ക് പിന്നിൽ സിപിഐഎം ആണെന്നും ആരോപണങ്ങൾക്ക് സതീശിനെ സിപിഐഎം വിലയ്ക്കെടുത്തെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ ആരോപണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിജെപിയെ തകർക്കാനുള്ള സിപിഐഎമ്മിന്റെ ശ്രമങ്ങളാണിതെന്നും പറയുന്നത് സതീശാണെങ്കിലും പ്രവർത്തിക്കുന്നത് എകെജി സെന്ററാണെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഏത് നമ്പറിൽ നിന്നാണ് സതീശൻ തന്നെ വിളിച്ചതെന്ന് കണ്ടെത്തണമെന്നും ആ നമ്പർ വെളിച്ചത്ത് കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. സതീശനെ കൊണ്ട് സുരേന്ദ്രനെതിരെ പറയിച്ച് തനിക്ക് പ്രസിഡന്റ് ആകേണ്ട കാര്യമില്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

Story Highlights: Photo emerges of BJP leader Shobha Surendran at Thirur Satheesan’s home, contradicting her denial

Leave a Comment