മഞ്ചേശ്വരം കോഴക്കേസ്: സത്യം ജയിച്ചെന്ന് വി. മുരളീധരൻ; കെ. സുരേന്ദ്രൻ കുറ്റവിമുക്തൻ

നിവ ലേഖകൻ

Manjeshwaram election bribery case

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയ കാസർഗോഡ് ജില്ലാ സെഷൻസ് കോടതി ഉത്തരവിലൂടെ സത്യം ജയിച്ചെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രതികരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാഷ്ട്രീയ ശത്രുക്കളുടെ പകവീട്ടലിന് ഇരയാകുകയായിരുന്നുവെന്നും നീതിപീഠം അദ്ദേഹത്തിന് നീതി ഉറപ്പാക്കിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി ഉത്തരവ് വ്യക്തിപരമായി അദ്ദേഹത്തിന് മാത്രമല്ല, ഭാരതീയ ജനതാപാര്ട്ടിക്കാകെ ഉണര്വേകുന്നതാണെന്നും വി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുരളീധരൻ പറഞ്ഞു. സത്യം ജയിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പ്രതികരിച്ചു. കെട്ടിച്ചമച്ച കേസാണിതെന്നും ഒരു കേസിനെയും ഭയക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിന് പിന്നിൽ സിപിഐഎം-കോൺഗ്രസ്-ലീഗ് ഗൂഢാലോചനയാണെന്നും കള്ളകേസിൽ കുടുക്കി ബിജെപിയെ താറടിക്കാൻ ശ്രമിച്ചുവെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. നേരിട്ട് ഹാജരാകണമെന്ന കോടതി നിർദ്ദേശപ്രകാരം കെ. സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും കോടതിയിൽ ഹാജരായിരുന്നു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്ത്ഥിത്വം പിന്വലിക്കാന് രണ്ടര ലക്ഷം രൂപയും സ്മാര്ട്ട് ഫോണും നല്കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. ബിജെപി സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം പ്രതി. ബിജെപി ജില്ലാ സെക്രട്ടറി കെ.

  സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ടി എൻ പ്രതാപൻ; അന്വേഷണം ആരംഭിച്ചു

മണികണ്ഠ റേ, സുരേഷ് നായ്ക്ക്, യുവമോര്ച്ച മുന് സംസ്ഥാന ട്രഷറര് സുനില് നായ്ക്ക്, ബിജെപി മുന് ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവരായിരുന്നു മറ്റ് പ്രതികൾ.

Story Highlights: BJP leaders acquitted in Manjeshwaram election bribery case, V Muraleedharan praises court verdict

Related Posts
എഡിജിപി അജിത്കുമാറിൻ്റെ വിഷയത്തിൽ സിപിഐ നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം
MR Ajith Kumar issue

എഡിജിപി എം.ആർ. അജിത്കുമാറിൻ്റെ വിഷയത്തിൽ സി.പി.ഐയുടെ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് Read more

എം.വി. ഗോവിന്ദന്റെ മകനെതിരായ പരാതിയില് സി.പി.ഐ.എം പ്രതിരോധത്തിലോക്ക് ?
Kerala CPIM controversy

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന് ശ്യാംജിത്തിനെതിരായ ആരോപണങ്ങള് പാര്ട്ടിക്കുള്ളില് പുതിയ Read more

  തൃശ്ശൂരിൽ സുരേഷ് ഗോപി; പരുക്കേറ്റവരെ സന്ദർശിച്ചു, മാധ്യമങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി
കെ.പി.സി.സി പുനഃസംഘടന വൈകും; തീരുമാനം ഓണത്തിന് ശേഷം
KPCC reorganization

കെ.പി.സി.സി പുനഃസംഘടന ഓണത്തിന് ശേഷം നടത്താൻ തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ Read more

കത്ത് വിവാദം: ആരോപണം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും; തോമസ് ഐസക്
CPIM letter controversy

സിപിഐഎമ്മിലെ കത്ത് വിവാദത്തിൽ പ്രതികരണവുമായി തോമസ് ഐസക്. തനിക്കെതിരായ ആരോപണം അസംബന്ധമാണെന്നും പിൻവലിച്ചില്ലെങ്കിൽ Read more

കത്ത് ചോർച്ചയിൽ പ്രതികരിക്കാതെ എം.വി ഗോവിന്ദൻ; സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ
Letter Leak Controversy

കത്ത് ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി Read more

സിപിഐഎമ്മിനെ തകർക്കാൻ ആകില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം: മന്ത്രി വി. ശിവൻകുട്ടി
CPIM letter controversy

സിപിഐഎം കത്ത് വിവാദത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് Read more

സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോർച്ചാ വിവാദം; ഇന്ന് നിർണ്ണായക പോളിറ്റ് ബ്യൂറോ യോഗം
CPI(M) letter leak

സിപിഐഎം നേതൃത്വത്തിനെതിരെ കത്ത് ചോർച്ചാ വിവാദം കനക്കുന്നു. പ്രമുഖ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ട Read more

  ജ്യോത്സ്യനെ കണ്ടാൽ എന്താണ് പ്രശ്നം? എ.കെ. ബാലന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു
കത്ത് ചോർച്ച വിവാദം: ഇന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ
CPIM Politburo meeting

കത്ത് ചോർച്ച വിവാദത്തിനിടെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. Read more

സുരേഷ് ഗോപിക്ക് തൃശൂരിന്റെ പ്രതിനിധിയാകാൻ യോഗ്യതയില്ലെന്ന് ടി.എൻ. പ്രതാപൻ
Suresh Gopi Controversy

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ Read more

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ബിജെപി പാർലമെന്ററി ബോർഡ് യോഗം ആരംഭിച്ചു
Vice Presidential candidate

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ബിജെപി പാർലമെന്ററി ബോർഡ് യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ Read more

Leave a Comment