കൊടകര കുഴൽപ്പണ കേസ്: തിരൂർ സതീഷിന്റെ ആരോപണങ്ങൾ തള്ളി ബിജെപി ജില്ലാ അധ്യക്ഷൻ

Anjana

Kodakara black money case

കൊടകര കുഴൽപ്പണ കേസിൽ മുൻ ബിജെപി ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിനെതിരെ ബിജെപി ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാർ രംഗത്തെത്തി. സതീഷ് പണം കിട്ടിയാൽ എന്തും പറയുന്നയാളാണെന്നും രണ്ടുവർഷം മുൻപേ തന്നെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും അനീഷ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. സിപിഎം പണം കൊടുത്ത് സതീഷിനെ വിലക്കെടുത്തതാണെന്നും ഒരു ചാനൽ ഉപയോഗിച്ച് നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ പുറത്തുവന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപിയിൽ നിന്നും പുറത്താക്കിയതിനുള്ള വൈരാഗ്യത്തിന്റെ പുറത്താണ് സതീഷിന്റെ ഇപ്പോഴത്തെ പ്രസ്താവനയെന്ന് അനീഷ് കുമാർ പറഞ്ഞു. ഇലക്ഷൻ പ്രഖ്യാപിച്ച ശേഷം കെ സുരേന്ദ്രൻ ഒരിക്കൽ പോലും ജില്ലയിൽ പ്രവേശിച്ചിട്ടില്ലെന്നും സതീഷ് എന്തുകൊണ്ട് പൊലീസിനോട് ഇതൊന്നും പറയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഏത് തെരഞ്ഞെടുപ്പ് വന്നാലും കൊടകര വിഷയം എടുത്തിടുന്നത് പതിവാണെന്നും സതീഷിനെക്കുറിച്ച് ആരോട് വേണമെങ്കിലും അന്വേഷിക്കാമെന്നും അനീഷ് കുമാർ കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എല്ലാ സമയത്തും കൊടകര കുഴൽപ്പണം പൊക്കി കൊണ്ടുവരുന്നത് സിപിഐഎമ്മാണെന്ന് അനീഷ് കുമാർ കുറ്റപ്പെടുത്തി. സർക്കാരിന് എതിരായ വിഷയങ്ങൾ മറയ്ക്കാനുള്ള തന്ത്രമാണ്‌ കൊടകരയെന്നും ആരോപണങ്ങൾ നിലനിൽക്കില്ലെന്നും എല്ലാം തെറ്റെന്നു പിന്നീട് തെളിയുമെന്നും അദ്ദേഹം പറഞ്ഞു. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും തങ്ങളുടെ കൈ പരിശുദ്ധമാണെന്നും അനീഷ് കുമാർ വ്യക്തമാക്കി.

Story Highlights: BJP Thrissur district president KK Anish Kumar refutes allegations made by former BJP office secretary Tirur Satheesan in Kodakara black money case

Leave a Comment