ബിജെപി ജില്ലാ പ്രസിഡന്റിന് ഇരട്ട വോട്ട്; വോട്ടര്‍ പട്ടിക കൃത്രിമം ആരോപിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി

Anjana

BJP double vote Palakkad

പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസിന് ഇരട്ട വോട്ട് ഉണ്ടെന്ന് സമ്മതിച്ചു. പ്രസിഡന്റ് ബിജെപി ഓഫീസിലെ താമസക്കാരനാണെന്നും പട്ടാമ്പിയില്‍ വോട്ട് ഉണ്ടെങ്കില്‍ നീക്കം ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കരട് വോട്ടര്‍പ്പട്ടികയിലുള്ള ആളുകളെ ബിഎല്‍ഒയെ സ്വാധീനിച്ച് രണ്ട് മുന്നണികളും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഓരോ ബൂത്തുകളിലും 20-25 ബിജെപി അനുകൂല വോട്ടുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച്, അതിന്റെ അഡീഷണല്‍ ലിസ്റ്റിലാണ് ഇതുള്ളതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മുന്നണികളും വ്യാപകമായി കള്ള വോട്ട് ചേര്‍ക്കുന്നുവെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടര്‍ക്ക് ഇതില്‍ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് പാലക്കാട് മണ്ഡലത്തിലെ ഇരട്ട വോട്ടുകളെ കുറിച്ച് എല്ലാ വിവരങ്ങളും നല്‍കിയിരുന്നെന്നും, ഈ വോട്ടുകള്‍ പരിശോധിക്കണമെന്നും നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോടും ജില്ലാ കളക്ടറോടും അന്ന് ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജില്ലാ കളക്ടര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്നും, അതിന്റെ ഫലമാണ് ഇപ്പോഴും ഇരട്ട വോട്ട് എല്ലാ പ്രദേശത്തും വരുന്നതെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ സിപിഐഎം ജില്ലയില്‍ തങ്ങളുടെ ആയുധമായി ഉപയോഗിക്കുകയാണെന്നും വിഷയത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  പെരിയ ഇരട്ടക്കൊല: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, 4 പേർക്ക് 5 വർഷം തടവ്

Story Highlights: NDA candidate C Krishnakumar admits BJP Palakkad district president has double vote, accuses CPM of manipulating voter list

Related Posts
ജി സുധാകരനെ പുകഴ്ത്തി ബിജെപി; കായംകുളത്ത് സിപിഎമ്മിൽ നിന്ന് കൂട്ട രാജി
G Sudhakaran BJP praise

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ജി സുധാകരനെ പ്രശംസിച്ചു. സുധാകരൻ മാതൃകാപരമായ Read more

സനാതന ധർമ്മം: കേരള ചരിത്രം വീണ്ടും പഠിക്കാൻ മുഖ്യമന്ത്രിയോട് ബിജെപി
Sanatana Dharma Kerala

ബിജെപി ദേശീയ വക്താവ് ഗുരുപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചു. സനാതന ധർമ്മത്തെക്കുറിച്ചുള്ള Read more

  സൈബർ ആക്രമണം വൃത്തികെട്ട സംസ്കാരം; എല്ലാവർക്കെതിരെയും നടപടി വേണമെന്ന് കെ മുരളീധരൻ
സനാതന ധർമ്മ പ്രസ്താവന: എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് കെ. സുരേന്ദ്രൻ
Sanatana Dharma controversy

സനാതന ധർമ്മത്തെക്കുറിച്ചുള്ള എം.വി. ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. Read more

ഗോകുലം ഗോപാലന്റെ അപകീർത്തി കേസിൽ ശോഭാ സുരേന്ദ്രന് കോടതി സമൻസ്
Shobha Surendran defamation case

ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് തൃശൂർ Read more

എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്: ജാമ്യം റദ്ദാക്കിയ നാല് പ്രതികൾ അറസ്റ്റിൽ
SDPI leader Shan murder case

എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ നാല് പ്രതികൾ തമിഴ്നാട്ടിൽ Read more

പാലക്കാട് ബിജെപിയിൽ വിള്ളൽ: സുരേന്ദ്രൻ തരൂർ പാർട്ടി വിട്ടു
BJP Palakkad Surendran Tharoor

പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രൻ തരൂർ പാർട്ടി വിട്ട് എ.വി. Read more

  രമേശ് ചെന്നിത്തലയെ പുകഴ്ത്തി എൻഎസ്എസ്; മുഖ്യമന്ത്രിയെ വിമർശിച്ച് സുകുമാരൻ നായർ
ക്ഷേത്ര വസ്ത്രധാരണ വിവാദം: മുഖ്യമന്ത്രിയുടെ നിലപാടിൽ തുടരുന്ന ചർച്ചകൾ
Kerala temple dress code controversy

ക്ഷേത്രങ്ങളിലെ വസ്ത്രധാരണ നിയമങ്ങളിൽ മാറ്റം വേണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് വിവാദമായി തുടരുന്നു. ബിജെപി Read more

ആറ്റിങ്ങലില്‍ ബിജെപി-ഡിവൈഎഫ്‌ഐ സംഘര്‍ഷം: വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം
BJP-DYFI clash Attingal

ആറ്റിങ്ങലില്‍ ബിജെപി-ഡിവൈഎഫ്‌ഐ സംഘര്‍ഷം രൂക്ഷമായി. ഇരുവിഭാഗങ്ങളുടെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം. Read more

കൊല്ലത്ത് ബിജെപി മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സംസ്ഥാന നേതാക്കൾ ഉപരോധിക്കപ്പെട്ടു
BJP Kollam election dispute

കൊല്ലത്ത് ബിജെപി മണ്ഡലം പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാനുള്ള യോഗത്തിൽ തർക്കമുണ്ടായി. സംസ്ഥാന നേതാക്കളെ പ്രവർത്തകർ Read more

ബിജെപി എംപി തേജസ്വി സൂര്യയുടെ വിവാഹം: വധു പ്രശസ്ത കർണാടക സംഗീതജ്ഞ ശിവശ്രീ സ്കന്ദപ്രസാദ്?
Tejasvi Surya marriage

ബിജെപി എംപി തേജസ്വി സൂര്യയുടെ വിവാഹ വാർത്ത പുറത്ത്. ചെന്നൈ സ്വദേശിയും പ്രശസ്ത Read more

Leave a Comment