യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ യുവമോർച്ചക്കാർ വോട്ട് ചെയ്തെന്ന ആരോപണം ബിജെപി നിഷേധിച്ചു

Anjana

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ യുവമോർച്ചക്കാർ വോട്ടു ചെയ്തു എന്ന ആരോപണം ബിജെപി നിഷേധിച്ചു. പത്തനംതിട്ട നിയോജക മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ താൻ ആരെയും കൊണ്ട് വോട്ട് ചെയ്യിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ആക്ഷേപം ഉന്നയിച്ച യദുകൃഷ്ണൻ അടക്കമുള്ളവരെ പാർട്ടി വർഷങ്ങൾക്ക് മുൻപ് പുറത്താക്കിയതാണെന്നും സൂരജ് പറഞ്ഞു. ആരോപണങ്ങൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

ബിജെപി വിട്ട് സിപിഐഎമ്മിൽ എത്തിയ യദുകൃഷ്ണനാണ് ആരോപണം ഉന്നയിച്ചത്. സൂരജ് ഇലന്തൂറിന്റെ നിർദേശപ്രകാരം യുവമോർച്ചക്കാർ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തെന്നും പലയിടങ്ങളിലായി 400 വോട്ടുകൾ ചെയ്തെന്നുമാണ് യദു വെളിപ്പെടുത്തിയത്. എന്നാൽ, ഈ ആരോപണങ്ങൾ നിഷേധിച്ചാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യദുകൃഷ്ണൻ കഞ്ചാവുമായി പിടിയിലായത് യൂത്ത് കോൺഗ്രസ് ആയുധമാക്കുന്നതിനിടെയാണ് ഈ ഗുരുതര വെളിപ്പെടുത്തൽ ഉണ്ടായത്. ആക്ഷേപം ഉന്നയിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ ചർച്ചയാകുമെന്ന് കരുതപ്പെടുന്നു.