സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നവി മുംബൈയിലെ ഫാം ഹൗസിൽ എത്തുന്ന നടനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച സംഘത്തിനെതിരെയാണ് നടപടി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പ്രതികൾ എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ള് സംഭരിച്ചതായി കുറ്റപത്രത്തിൽ പരാമർശിക്കുന്നു. ലോറൻസ് ബിഷ്ണോയി ഗ്യാങ്ങ് ഏർപ്പാടാക്കിയ വാടക കൊലയാളികളെ കഴിഞ്ഞ മാസം നവി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അഞ്ച് പ്രതികളാണ് ഇതുവരെ പിടിയിലായത്. 25 ലക്ഷം രൂപയ്ക്കാണ് ബിഷ്ണോയി ഗ്യാങ് പ്രതികളുമായി കരാർ ഉറപ്പിച്ചത്.
സൽമാൻ ഖാനെ നിരീക്ഷിക്കാൻ 70-ഓളം പേരെ ചുമതലപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് ശേഷം കന്യാകുമാരി വഴി ശ്രീലങ്കയിലേക്ക് കടക്കാനായിരുന്നു പദ്ധതി.
ഏപ്രിൽ 14ന് ബാന്ദ്രയിലെ സൽമാൻ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവയ്പിലും മുംബൈ പൊലീസ് അന്വേഷണം തുടരുന്നു.