ബിഹാറിൽ ജ്വല്ലറി കവർച്ച: കടയുടമ വെടിയുതിർത്തു, രണ്ട് പേർ പിടിയിൽ

Anjana

Bihar jewelry store robbery

ബിഹാറിലെ ബെഗുസറായിൽ ജ്വല്ലറിയിൽ കവർച്ച നടത്താനെത്തിയ സംഘത്തിന് നേരെ കടയുടമ വെടിയുതിർത്തു. നാലംഗ സംഘമാണ് കസ്റ്റമർ ചമഞ്ഞ് കവർച്ച നടത്താൻ എത്തിയത്. രണ്ട് കവർച്ചക്കാർ 40 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായി രക്ഷപ്പെട്ടപ്പോൾ, മറ്റ് രണ്ട് പേരെ കടയുടമ വെടിവെച്ച് വീഴ്ത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ഉപഭോക്താക്കൾ എന്ന വ്യാജേനയാണ് രണ്ട് പേർ ആദ്യം കടയിലേക്ക് എത്തിയത്. ഇവർ ഒന്നാം നിലയിലേക്ക് പോയതിന് പിന്നാലെ ആയുധധാരികളായ മറ്റ് രണ്ട് പേർ കൂടി വന്ന് തോക്ക് ചൂണ്ടി കവർച്ച നടത്തി. സംഭവം അറിഞ്ഞയുടൻ കടയുടമ സ്ഥലത്തേക്ക് എത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് നേരെ വെടിയുതിർത്തു. ഇത് അക്രമ സംഘത്തെ പരിഭ്രാന്തരാക്കി, തുടർന്ന് വെടിയേറ്റ രണ്ട് പേർ നിലത്ത് വീണു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിസിടിവി ദൃശ്യങ്ങളിൽ ആയുധധാരികളായ കൊള്ളക്കാരൻ കടയിലെത്തിയവരോട് പുറകോട്ട് നിൽക്കാൻ ആവശ്യപ്പെടുന്നതും, കവർച്ചക്കാരൻ ഗ്ലാസ് കൗണ്ടറിന് കുറുകെ ചാടി അലമാരയിൽ നിന്ന് ആഭരണങ്ങൾ എടുക്കുന്നതും കാണാം. സംഭവത്തിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണവുമായി മുങ്ങിയ കവർച്ചാ സംഘത്തിലെ രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്‌. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Story Highlights: Jewelry store owner in Bihar shoots at robbers posing as customers, two escape with jewelry worth 40 lakhs

Leave a Comment