പാട്നയിലെ ഗതാഗതക്കുരുക്ക് എട്ടു വയസുകാരിയുടെ ജീവന് രക്ഷിച്ച അത്ഭുത സംഭവം ബിഹാറില് നിന്നും റിപ്പോര്ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ബിസ്താരയില് നിന്നും സ്കൂളിലേക്ക് പോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്ഥിനിയെ ചില സാമൂഹിക വിരുദ്ധര് തട്ടിക്കൊണ്ടുപോയി കാറിന്റെ ഡിക്കിയില് ഒളിപ്പിച്ചിരുന്നു.
വഴി ചോദിക്കാനെന്ന വ്യാജേന കുട്ടിയുടെ അടുത്തെത്തിയ അക്രമികള്, അവളുടെ മുഖം തുണികൊണ്ട് മൂടി ബോധരഹിതയാക്കിയ ശേഷമാണ് കാറിന്റെ പിന്സീറ്റില് കിടത്തിയത്. എന്നാല് വിധി മറ്റൊന്നായിരുന്നു. അക്രമികളുടെ കാര് ഗതാഗതക്കുരുക്കില് മണിക്കൂറുകളോളം കുടുങ്ങിയതോടെ, കുട്ടിക്ക് എങ്ങനെയോ ഡിക്കി തുറന്ന് പുറത്തിറങ്ങാന് സാധിച്ചു. തുടര്ന്ന് അവള് അടുത്തുള്ള മാളിലെത്തി മാതാപിതാക്കളെ ബന്ധപ്പെട്ടു.
കുട്ടിയുടെ അമ്മ പറയുന്നതനുസരിച്ച്, തന്റെ രണ്ട് പെണ്മക്കളും സാധാരണ ഒന്നിച്ചാണ് സ്കൂളില് പോകാറുള്ളത്. എന്നാല് സംഭവ ദിവസം മൂത്തമകള് നേരത്തെ സ്കൂളിലേക്ക് പോയിരുന്നു. വിവരമറിഞ്ഞ ഉടന് തന്നെ കുട്ടിയുടെ മാതാവ് പൊലീസില് പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള് പരിശോധിച്ച് അക്രമികളുടെ കാര് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
Story Highlights: 8-year-old girl in Bihar escapes kidnapping attempt due to traffic jam