Headlines

Cinema

പിറന്നാൾ സമ്മാനമായി ‘ഭീഷ്മ പർവ്വ’ത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ; ആശംസകൾക്ക് നന്ദിയറിയിച്ച് മമ്മൂട്ടി.

ഭീഷ്മപർവ്വത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്‍മപര്‍വ്വ’ത്തിന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ ഇന്നലെ റിലീസ് ചെയ്തു. മമ്മൂട്ടി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ഒരു സംഘട്ടനരംഗത്തിന്റെ ചിത്രീകരണമാണ് പോസ്റ്ററില്‍ കൊടുത്തിട്ടുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘ബിഗ് ബി’ എന്ന ചിത്രം പുറത്തിറങ്ങി 14 വര്‍ഷം കഴിഞ്ഞെത്തുന്ന അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിലെ ചിത്രം ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്. കൊവിഡിനെ തുടർന്ന് ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ മാറ്റിവെക്കേണ്ടിവന്ന സാഹചര്യത്തിലാണ് മമ്മൂട്ടിക്കൊപ്പം മറ്റൊരു ചിത്രം ചെയ്യാന്‍ അമല്‍ നീരദ് തീരുമാനമെടുത്തത്.

ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ചെയ്തിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് അമല്‍ നീരദും ദേവ്‍ദത്ത് ഷാജിയും ചേര്‍ന്നാണ്. അഡീഷണല്‍ ഡയലോഗ്‍സ് ആര്‍ ജെ മുരുകന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു. വസ്ത്രാലങ്കാരം സമീറ സനീഷ്. സൗണ്ട് ഡിസൈന്‍ തപസ് നായക്. ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍. അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി. പബ്ലിസിറ്റി സ്റ്റില്‍സ് ഷഹീന്‍ താഹ. പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ്‍മങ്ക്സ്. എന്നിങ്ങനെയാണ് ചിത്രത്തിന്റെ അണിയറ ഒരുക്കങ്ങൾ.

അതേസമയം, തന്റെ എഴുപതാം പിറന്നാളിൽ ആശംസകളുമായി എത്തിയ എല്ലാവർക്കും ചലച്ചിത്ര താരം മമ്മൂട്ടി നന്ദിയറിച്ചു. മുഖ്യമന്ത്രിയുൾപ്പെടെ രാഷ്ട്രീയ സാമൂഹിക സാംസകാരിക ചലച്ചിത്ര മേഖലയിലെ പ്രമുഖർ മുതൽ തനിക്ക് ഇതുവരെയും അറിയാത്ത തന്റെ സിനിമകളെ ഇഷ്ടപ്പെടുന്ന ആളുകൾ വരെ ജന്മദിനത്തിൽ ആശംസകളുമായി എത്തിയെന്നും അതിൽ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു. വലിയ രീതിയിൽ പിറന്നാൾ ആഘോഷമാക്കുന്ന ശീലം തനിക്കില്ലെന്നും തനിക്ക് കിട്ടിയ സ്നേഹം പല മടങ്ങായി തിരിച്ചു നൽകുകയാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

Story highlight : ‘Bhishmaparvam’ second look poster as birthday present to Mammootty.

More Headlines

നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിച്ചിട്ടില്ല: ആഷിഖ് അബു വിശദീകരിക്കുന്നു
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' 2026 മാർച്ച് 20-ന് തിയേറ്ററുകളിൽ
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
എ ആർ എം വ്യാജ പതിപ്പ്: സിനിമയെ തകർക്കാനുള്ള നീക്കമെന്ന് ജിതിൻ ലാൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
അജയന്റെ രണ്ടാം മോഷണം: സിനിമയിൽ അഭിനയിക്കാതെ തന്നെ മമിത ബൈജു നായികയായി; ടൊവിനോ തോമസ് നന്ദി പറഞ്ഞു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്

Related posts