ഖത്തറിൽ ‘ഭാരതോത്സവ് 2024’: ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം അരങ്ങേറി

Anjana

Bharat Utsav 2024 Qatar

ഇന്ത്യയുടെ കലാ-സാംസ്കാരിക വൈവിധ്യങ്ങൾ വിളിച്ചോതി ഖത്തറിലെ ഇന്ത്യൻ എമ്പസിയുമായി ചേർന്ന് ഇന്ത്യൻ കൾചറൽ സെന്ററിൽ ‘ഭാരതോത്സവ് 2024’ നടന്നു. ഖത്തർ നാഷണൽ കൺവൻഷൻ സെന്ററിലെ അൽ മയാസ തിയേറ്ററിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന പരിപാടി ഇന്ത്യൻ അംബാസിഡർ വിപുൽ ഉത്ഘാടനം ചെയ്തു. ഇന്ത്യയും ഖത്തറും തമ്മിലുള്ള അഞ്ച് ദശാബ്ദക്കാലത്തെ നയതന്ത്രബന്ധം എന്നും സൗഹൃദം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതാണെന്ന് അംബാസിഡർ ചൂണ്ടിക്കാട്ടി. ഭാരത് ഉത്സവത്തിന്റെ ഭാഗമായി തയാറാക്കിയ സുവനീർ അംബാസിഡർ പ്രകാശനം ചെയ്തു.

ഖത്തറിലെ വിവിധ മന്ത്രാലയം പ്രതിനിധികൾ, 18 രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, അപെക്‌സ് ബോഡി പ്രസിഡൻ്റുമാർ, ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ, വിവിധ ഭാഷകളെയും സംസ്‌കാരങ്ങളെയും പ്രതിനിധീകരിക്കുന്ന മറ്റ് പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കലാ-സാംസ്കാരിക വൈവിധ്യം പ്രകടമാക്കുന്ന നൃത്തപരിപാടികൾ അരങ്ങേറി. ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും ഐ.സി.സി.യിൽ അഫിലിയേറ്റ് ചെയ്ത സംഘടനകളാണ് കലാപരിപാടികളുമായി അരങ്ങിൽ എത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം: പുതിയ നൃത്തരൂപങ്ങളുമായി ജനുവരി 4ന് തുടക്കം

ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠൻ, ജനറൽ സെക്രട്ടറി മോഹൻ കുമാർ, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബഗലു തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പി.എൻ.ബാബുരാജൻ, ഐസിസി കൾച്ചറൽ സെക്രട്ടറി നന്ദിനി അബ്ബഗൗനി, ശാന്തനു ദേശ്പാണ്ഡെ, അൻഷു ജെയിൻ എന്നിവർ നേതൃത്വം നൽകി. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും ഖത്തറുമായുള്ള നയതന്ത്ര ബന്ധവും ആഘോഷിക്കുന്ന ഈ പരിപാടി ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Story Highlights: Indian Cultural Centre hosts Bharat Utsav 2024 in Qatar, showcasing India’s cultural diversity

Related Posts
63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം: പുതിയ നൃത്തരൂപങ്ങളുമായി ജനുവരി 4ന് തുടക്കം
Kerala School Arts Festival

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4ന് തിരുവനന്തപുരത്ത് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി Read more

  63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം: പുതിയ നൃത്തരൂപങ്ങളുമായി ജനുവരി 4ന് തുടക്കം
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ അർമേനിയൻ സിനിമകൾക്ക് പ്രത്യേക പ്രാധാന്യം
Armenian films Kerala film festival

29-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ അർമേനിയയിൽ നിന്നുള്ള ഏഴ് ചിത്രങ്ങൾ പ്രദർശിപ്പിക്കും. യുദ്ധം, കുടിയിറക്കൽ, Read more

ദീപാവലി ആഘോഷം: ന്യൂയോർക്ക് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
New York City Diwali holiday

ന്യൂയോർക്ക് നഗരത്തിലെ സ്കൂളുകൾക്ക് ദീപാവലി ദിനത്തിൽ അവധി പ്രഖ്യാപിച്ചു. നവംബർ ഒന്നിനാണ് അവധി. Read more

ന്യൂയോർക്കിലെ സ്കൂളുകൾക്ക് ദീപാവലി അവധി; ചരിത്രപരമായ തീരുമാനം
New York City Diwali school holiday

ന്യൂയോർക്ക് നഗരത്തിലെ സ്കൂളുകൾക്ക് ദീപാവലിയോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഒരു തീരുമാനം. Read more

കോഴിക്കോട് സ്വദേശി ഖത്തറില്‍ മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
Malayali death in Qatar

കോഴിക്കോട് വടകര ചേരാപുരം കൈതക്കല്‍ സ്വദേശി കുനിയില്‍ നിസാര്‍ (42) ഖത്തറില്‍ മരണമടഞ്ഞു. Read more

ഇന്ത്യ-ഖത്തർ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ദോഹയിൽ യോഗം
India-Qatar bilateral relations

ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ദോഹയിൽ വിദേശകാര്യ ഓഫിസ് സമിതിയുടെ Read more

  63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം: പുതിയ നൃത്തരൂപങ്ങളുമായി ജനുവരി 4ന് തുടക്കം
ഖത്തർ ഷെൽ കമ്പനിയിലെ മുൻ ഉന്നത ഉദ്യോഗസ്ഥൻ ജോൺ മാത്യു അന്തരിച്ചു
John Mathew Qatar Shell

ഖത്തർ ഷെൽ കമ്പനിയിലെ ആദ്യകാല ജീവനക്കാരനും പ്ലാനിംഗ് ആൻഡ് കമ്മീഷനിംഗ് വകുപ്പ് മേധാവിയുമായിരുന്ന Read more

പതിനഞ്ചാമത് മില്ലിപോൾ ഖത്തർ പ്രദർശനം നാളെ ആരംഭിക്കും
Milipol Qatar Exhibition

ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ആഗോള സുരക്ഷാ പ്രദർശനമായ പതിനഞ്ചാമത് മില്ലിപോൾ ഖത്തർ Read more

ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ: ലുസൈൽ സ്റ്റേഡിയത്തിൽ എംബാപ്പെയുടെ തിരിച്ചുവരവ്
FIFA Intercontinental Cup Final

ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും. കിലിയൻ എംബാപ്പെ Read more

കാക് ഖത്തർ സംഘടിപ്പിക്കുന്ന കപ്പ് പെയിന്റിംഗ് മത്സരം നവംബർ 15ന്
CAAK Qatar cup painting competition

കോൺഫെഡറേഷൻ ഓഫ് അലൂമിനി അസോസിയേഷൻസ് ഓഫ് കേരള ഖത്തർ (കാക് ഖത്തർ) ഖത്തറിലെ Read more

Leave a Comment