
കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ സ്ഥലം മദ്യ കടകൾക്ക് പ്രവർത്തിക്കാനായി അനുവദിക്കുന്നതിൽ തെറ്റില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സ്ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കും വിൽപ്പന എന്ന് ഗതാഗത മന്ത്രി അറിയിച്ചു. ലേല നടപടികളിലൂടെ മദ്യ കടകൾക്കായി സ്ഥലം വിട്ട് നൽകുന്നത് തടയാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസിയുടെ നിലവിലെ സ്ഥിതി അനുസരിച്ച് ടിക്കറ്റ് ഇതര വരുമാനങ്ങൾക്കായി എല്ലാ വഴികളും സ്വീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
സ്റ്റാൻഡിൽ മദ്യശാലയുള്ളതിനാൽ ജീവനക്കാർ മദ്യപിക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
Story Highlights: BEVCO Outlets may open in KSRTC Bus stand