അന്ധവിശ്വാസങ്ങൾക്കെതിരെ സ്വകാര്യ ബിൽ: ലോക്സഭയിൽ അവതരിപ്പിക്കാൻ ബെന്നി ബഹന്നാൻ എംപി

Anjana

Benny Behanan anti-superstition bill

സംസ്ഥാന കോൺഗ്രസിലെ കൂടോത്ര വിവാദത്തിന്റെ പശ്ചാത്തലത്തിൽ, അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള സ്വകാര്യ ബിൽ അവതരിപ്പിക്കാൻ ബെന്നി ബഹന്നാൻ എംപി ലോക്സഭയിൽ അനുമതി തേടി. യുക്തിചിന്തയും വിമർശനാത്മക ചിന്തയും പ്രോത്സാഹിപ്പിക്കുന്നതിനും, തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള തീരുമാനമെടുക്കൽ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ബിൽ ലക്ഷ്യമിടുന്നത്. ഭൗതികവ്യവഹാരത്തിലൂന്നിയ ജീവിതാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ബിൽ ശ്രമിക്കുന്നു.

കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വീട്ടിൽ നിന്ന് കൂടോത്രമെന്ന് പറയുന്ന വസ്തുക്കൾ കണ്ടെത്തിയ വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഈ ബിൽ അവതരിപ്പിക്കാനുള്ള നീക്കം നടക്കുന്നത്. ഈ വിഡിയോ പുറത്തുവന്നതിന് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. സമൂഹത്തിൽ ഇപ്പോഴും സജീവമായി നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിരെയാണ് ഈ ബിൽ ലക്ഷ്യമിടുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓട്ടിസം ബാധിതരുടെ സംരക്ഷണത്തിനായി മറ്റൊരു സ്വകാര്യ ബിൽ കൂടി ബെന്നി ബഹന്നാൻ അവതരണാനുമതി തേടിയിട്ടുണ്ട്. രണ്ട് ബിൽലുകൾക്കും അവതരണാനുമതി ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ ലോട്ട് അനുസരിച്ചായിരിക്കും ഈ ബിൽലുകൾ ലോക്സഭയിൽ അവതരിപ്പിക്കുക.