കുർബാന പരിഷ്കരണവുമായി ബന്ധപ്പെട്ട് സിറോ മലബാർ സഭയിലെ വിവാദം തുടരുന്നതിനിടെ ഇന്ന് പളളികളിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം വായിച്ചു. സിനഡ് വിഷയം ചര്ച്ച ചെയ്തതായി ഇടയലേഖനത്തിൽ പറയുന്നു.
ആരാധനക്രമത്തിലെ മാറ്റങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് മാര്പാപ്പയാണെന്നും ഇടയലേഖനം വ്യക്തമാക്കുന്നു. സിനഡിന് ഇതില് മാറ്റം വരുത്താന് അധികാരമില്ല. വൈദികര് വിയോജന സ്വരങ്ങള് വരാതെ ശ്രദ്ധിക്കണമെന്നും ഇടയലേഖനം പറയുന്നുണ്ട്.
അതേസമയം, വിയോജിപ്പുമായി മുന്നോട്ടുവന്ന എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും അവരുടെ പളളികളിൽ സർക്കുലർ വായിച്ചില്ലെന്നാണ് വിവരം. ഇടയലേഖനം വായിക്കുന്നതിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ആലുവ പ്രസന്നപുരം പള്ളിയിൽ വിശ്വാസികള് പ്രതിഷേധിച്ചു.
വിശ്വാസികൾ ഇടയലേഖനം വായിക്കാൻ വൈദികനെ അനുവദിച്ചില്ല. പള്ളിക്കുള്ളിൽ പ്രതിഷേധം ഉണ്ടായി. നിലവിലെ ജനാഭിമുഖ കുർബാന തുടരണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇരിങ്ങാലക്കുട രൂപതയിലെ ഒരു വിഭാഗം വൈദികരും സർക്കുലർ വായിക്കില്ലെന്നാണ് സൂചന ലഭിച്ചത്.
Story highlight : believers protest in aluva church.