ബിയറിന് ആയുസ്സ് നീട്ടുന്നു; കോവിഡ് കാല നഷ്ടം നികത്താൻ ഒരുവർഷക്കാലാവധിയുള്ള ബിയറുകൾ.

Anjana

ബിയറിന് ആയുസ്സ് നീട്ടുന്നു
ബിയറിന് ആയുസ്സ് നീട്ടുന്നു

തിരുവനന്തപുരം: കോവിഡ് സാഹചര്യം മൂലമുണ്ടായ നഷ്ടം പരിഹരിക്കാൻ  ബിയറിന്റെ ഉപയോഗ കാലാവധി നീട്ടി ബ്രൂവറികൾ. ഒരുവർഷംവരെ സൂക്ഷിക്കാൻ സാധിക്കുന്ന ബിയറുകൾ വിപണിയിലെത്തി.

ഷോപ്പുകൾ കോവിഡ് ലോക്ഡൗണിൽ അടച്ചിട്ട സാഹചര്യത്തിൽ ഇവ കേടായതിനെ തുടർന്ന് വൻ നഷ്ടമാണ് കമ്പനികൾക്ക് നേരിടേണ്ടി വന്നത്. ഇതിനിടെയാണ് രണ്ടു കമ്പനികൾ ഒരുവർഷത്തെ കാലാവധിയുള്ള ബിയറുകളുമായി എത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിവറേജസ് കോർപ്പറേഷൻ ആദ്യം ഇവയ്ക്ക് അനുമതി നിഷേധിച്ച് എക്സൈസിന്റെ നിയമോപദേശം തേടി. ബിയറിന് അബ്കാരി നിയമപ്രകാരം  കാലാവധി നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു കാരണം. ഭക്ഷ്യസുരക്ഷാ നിയമത്തിലുള്ളത് കാലാവധി രേഖപ്പെടുത്തണം എന്നതു മാത്രമാണ്.

ബിയർ നിർമാതാക്കൾ ആറുമാസത്തിനുള്ളിൽ ഉപയോഗിക്കണമെന്നാണ് നിഷ്കർഷിച്ചിരുന്നത്. ഇക്കാര്യം ലേബലിലും രേഖപ്പെടുത്തിയിരുന്നു. എക്സൈസും ബിവറേജസ് കോർപ്പറേഷനും ഇത് പരിഗണിച്ചാണ് ബിയറിന്റെ കാലാവധി  ആറുമാസമായി നിശ്ചയിച്ചിരുന്നത്.

നിലപാട് തിരുത്തിയ ബിവറേജസ് കോർപ്പറേഷൻ കമ്പനി ഹാജരാക്കിയ രേഖകളും രാസപരിശോധനാഫലവും കണക്കിലെടുത്ത് പുതിയ ബ്രാൻഡുകൾക്ക് വിലപ്പനയ്ക്കുള്ള അനുമതി നൽകി. ഇതേ വഴിക്ക് നീങ്ങുകയാണ് നഷ്ടം നേരിടേണ്ടി വന്ന മറ്റു ബിയർ കമ്പനികളും.

Story highlight : Beer with extended expiry date to reduce the loss happened due to covid.