പാകിസ്താനെതിരായ ഇന്ത്യയുടെ ഭീകരവിരുദ്ധ നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി ബലൂച് ലിബറേഷൻ ആർമി രംഗത്ത്. ഇന്ത്യ ഒരു ആക്രമണം നടത്തിയാൽ, പാകിസ്താനെ പടിഞ്ഞാറൻ അതിർത്തിയിൽ നേരിടുമെന്ന് ബിഎൽഎ അറിയിച്ചു. ബലൂച് ലിബറേഷൻ ആർമിയുടെ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാകിസ്താന്റെ വാഗ്ദാനങ്ങൾ ഇനി വിശ്വസിക്കേണ്ടതില്ലെന്നും ബിഎൽഎ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ചകളിൽ ഇന്ത്യ-പാകിസ്താൻ സംഘർഷ സാധ്യത കണക്കിലെടുത്ത് പാകിസ്താൻ സൈന്യത്തിനെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയെന്നും ബിഎൽഎ അറിയിച്ചു. സമാധാനം, സാഹോദര്യം, വെടിനിർത്തൽ തുടങ്ങിയ വിഷയങ്ങളിൽ പാകിസ്താൻ പറയുന്ന കാര്യങ്ങൾ ആരും വിശ്വസിക്കരുതെന്നും ബിഎൽഎ തങ്ങളുടെ പ്രസ്താവനയിൽ പറയുന്നു. ഇതെല്ലാം യുദ്ധതന്ത്രങ്ങളും, വഞ്ചനയും, താൽക്കാലികമായി ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങളുമാണെന്നും അവർ കൂട്ടിച്ചേർത്തു.
തങ്ങൾ ഒരു വിഘടനവാദി സംഘടനയാണെന്ന വാദം ബിഎൽഎ പൂർണ്ണമായി തള്ളിക്കളഞ്ഞു. ബലൂചിസ്ഥാന്റെ നല്ല ഭാവിക്കുവേണ്ടി പ്രവർത്തിക്കുന്ന ശക്തമായ പാർട്ടിയാണ് തങ്ങളെന്ന് അവർ സ്വയം വിശേഷിപ്പിക്കുന്നു. കൂടാതെ ബിഎൽഎ ഒരു വിദേശരാജ്യത്തിനു വേണ്ടിയോ പ്രവർത്തിക്കുന്നവരല്ലെന്നും നിശബ്ദ കാഴ്ചക്കാരല്ലെന്നും അവർ വാദിക്കുന്നു.
പാകിസ്താൻ ആർമി സൈറ്റുകളും, ഇന്റലിജൻസ് കേന്ദ്രങ്ങളും ഉൾപ്പെടെ ലക്ഷ്യമിട്ട് 71 ആക്രമണങ്ങൾ നടത്തിയെന്ന് ബിഎൽഎ അവകാശപ്പെട്ടു. ഇതിൽ 51 ഓളം പ്രദേശങ്ങൾ ബലൂചിസ്ഥാനിലാണ്. ഈ സാഹചര്യത്തിൽ പാകിസ്താനെ വിശ്വസിക്കരുതെന്ന് ബിഎൽഎ വീണ്ടും ആവർത്തിച്ചു.
ഇന്ത്യ-പാകിസ്താൻ സംഘർഷം ഉടലെടുത്താൽ അത് പരമാവധി ഉപയോഗിച്ച് പാകിസ്താനെതിരെ തങ്ങൾ ശക്തമായ നീക്കങ്ങൾ നടത്തുമെന്നും ബിഎൽഎ വ്യക്തമാക്കി. പാകിസ്താൻ നൽകുന്ന ഉറപ്പുകൾ വിശ്വസിക്കേണ്ട സമയം കഴിഞ്ഞെന്നും അവർ കൂട്ടിച്ചേർത്തു. അതിനാൽ പാകിസ്താൻ സൈന്യത്തിനെതിരെ ശക്തമായ മുന്നേറ്റം നടത്താൻ തങ്ങൾ തയ്യാറാണെന്നും ബിഎൽഎ അറിയിച്ചു.
Baloch Liberation Army to India
Story Highlights: ബലൂചിസ്ഥാൻ ലിബറേഷൻ ആർമി, പാകിസ്താനെതിരായ ഇന്ത്യയുടെ ഭീകരവിരുദ്ധ നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിച്ചു, ആവശ്യമെങ്കിൽ പാകിസ്താനെ പടിഞ്ഞാറൻ അതിർത്തിയിൽ നേരിടുമെന്നും വ്യക്തമാക്കി