ബാലരാമപുരം സമാധി ദുരൂഹത: മകനെതിരെ അന്വേഷണം

Anjana

Samadhi

ബാലരാമപുരത്ത് അച്ഛനെ മകൻ സ്ലാബിട്ട് മൂടിയ സംഭവം ദുരൂഹതകൾ നിറഞ്ഞതാണെന്ന് നെയ്യാറ്റിൻകര സിഐയുടെ റിപ്പോർട്ട്. ഗോപൻ സ്വാമി എന്നയാളാണ് മരിച്ചത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നതോടെ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. സംഭവത്തിൽ കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഉടൻ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റിപ്പോർട്ടിന്മേൽ കലക്ടറുടെ തീരുമാനം ഇന്നറിയാം. മൂടിയ സ്ഥലം പൊളിച്ചു പരിശോധിക്കാൻ അനുമതി നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, പിതാവ് ജീവിത സമാധിയായതാണെന്നാണ് മകന്റെ വാദം. സംഭവത്തിൽ ദുരൂഹതയില്ലെന്നും മക്കൾ പറയുന്നു.

ക്ഷേത്രം വളരുന്നതിൽ അസൂയയുള്ളവരാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മക്കൾ ആരോപിക്കുന്നു. പിതാവ് പറഞ്ഞതനുസരിച്ചാണ് കർമ്മങ്ങൾ ചെയ്തതെന്നും അവർ വ്യക്തമാക്കി. സംഭവത്തിൽ ദുരൂഹത പ്രകടിപ്പിച്ച് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

  കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കഴിഞ്ഞ ദിവസം രാവിലെ ഗോപൻ സ്വാമി സമാധിയായി എന്ന വിവരം കാണിച്ചുകൊണ്ട് വീട്ടുകാർ പോസ്റ്റുകൾ ഇട്ടപ്പോഴാണ് നാട്ടുകാർ മരണവിവരം അറിഞ്ഞത്. തുടർ നടപടിയുടെ ഭാഗമായി മൂടിയ സ്ഥലം പൊളിച്ചു കൂടുതൽ പരിശോധന നടത്തും. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ മൂടിയ സ്ഥലം പൊളിച്ചു പരിശോധിക്കാൻ അനുമതി നൽകണമെന്ന് നെയ്യാറ്റിൻകര സിഐയുടെ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.

Story Highlights: A son in Balaramapuram sealed his father’s alleged ‘Jeeva Samadhi’ with a slab, sparking investigations and raising suspicions among locals.

  ഹണി റോസിനെതിരായ സൈബർ ആക്രമണം: ഒരാൾ അറസ്റ്റിൽ, 26 പേർ കൂടി നിരീക്ഷണത്തിൽ
Related Posts
നെയ്യാറ്റിൻകര ഗോപൻ: മരണമല്ല, സമാധിയെന്ന് മകൻ; കല്ലറ തുറക്കുന്നതിൽ ഹിന്ദു ഐക്യവേദി തീരുമാനിക്കും
Neyyattinkara Gopan

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. മരണ സർട്ടിഫിക്കറ്റ് എടുത്തിട്ടില്ലെന്നും Read more

നെയ്യാറ്റിൻകര സമാധി വിവാദം: കല്ലറ തുറക്കാൻ പൊലീസ്; കുടുംബം എതിർപ്പുമായി രംഗത്ത്
Samadhi Case

നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധി തുറന്ന് പരിശോധിക്കാൻ പോലീസെത്തിയെങ്കിലും കുടുംബം എതിർപ്പുമായി രംഗത്തെത്തി. Read more

നെയ്യാറ്റിൻകര സമാധി: ദുരൂഹത; സമഗ്ര അന്വേഷണത്തിന് പൊലീസ്
Samadhi Case

നെയ്യാറ്റിൻകരയിലെ സമാധി സംഭവത്തിൽ ദുരൂഹതയേറുന്നു. ബന്ധുക്കളുടെയും നാട്ടുകാരുടെയും പരസ്പരവിരുദ്ധമായ മൊഴികൾ പോലീസിനെ കുഴയ്ക്കുന്നു. Read more

  ബാലരാമപുരം സ്ലാബ് സംഭവം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും
ബാലരാമപുരം സ്ലാബ് സംഭവം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും
Balaramapuram Incident

ബാലരാമപുരത്ത് അച്ഛനെ മകൻ സ്ലാബിട്ട് മൂടിയ സംഭവത്തിൽ കലക്ടറുടെ നടപടി ഇന്നുണ്ടായേക്കും. മൃതദേഹം Read more

Leave a Comment