ബജ്റംഗ് ദൾ പ്രവർത്തകർ ഗുജറാത്ത് കോൺഗ്രസ് ഓഫീസ് ആക്രമിച്ചു. രാഹുൽ ഗാന്ധിയുടെ ‘ഹിന്ദു’ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയത്.
ഓഫീസിലുണ്ടായിരുന്ന രാഹുലിന്റെ ചിത്രങ്ങളും പോസ്റ്ററുകളും നശിപ്പിക്കുകയും കറുത്ത മഷി ഉപയോഗിച്ച് വികൃതമാക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ വിഎച്ച്പി പങ്കുവെച്ചു.
ആക്രമണത്തിന് പിന്നിൽ അമിത് ഷാ, നരേന്ദ്ര മോദി, ആർഎസ്എസ് എന്നിവരാണെന്ന് ഗുജറാത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ അമിത് ചാവ്ദ ആരോപിച്ചു. അതേസമയം, രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തിലെ ഹിന്ദുപരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു.
വിദ്വേഷവും അക്രമവും നടത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാനാവില്ലെന്നും പ്രധാനമന്ത്രിയും ബി. ജെ.
പിയും യഥാർഥ ഹിന്ദുക്കളല്ലെന്നും രാഹുൽ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇത് ഹിന്ദുക്കളെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ