ബഹ്റൈച്ചിൽ സംഘർഷം തുടരുന്നു; വാഹനങ്ങൾക്ക് തീവെപ്പ്, 87 പേർ അറസ്റ്റിൽ

നിവ ലേഖകൻ

Bahraich clashes

ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം തുടരുകയാണ്. ഒക്ടോബർ 13ന് ദുർഗ്ഗാവിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്കിടെയാണ് സംഘർഷം ആരംഭിച്ചത്. ഇന്നലെ രാത്രി സംഘടിച്ചെത്തിയ ആക്രമികൾ മഹാരാജ് ഗഞ്ചിലെ ബൈക്ക് ഷോറൂമിന് തീയിട്ടു. 4 കാറുകൾ അടക്കം 38 വാഹനങ്ങൾ കത്തി നശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

50 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പൊലീസ് അറിയിച്ചു. സംഘർഷഭീതിയിൽ നിരവധി കടയുടമകൾ പ്രദേശത്തു നിന്നും ഒഴിഞ്ഞുപോയി. സംഘർഷത്തിൽ പ്രതിചേർത്ത അഞ്ചു പേരെ, നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടിയിരുന്നു. പ്രതി പട്ടികയിൽ ഉൾപ്പെട്ട 23 പേരുടെ വീടുകളും കടകളും പൊളിക്കാൻ PWD അധികൃതർ കഴിഞ്ഞ ദിവസം നോട്ടീസ് നൽകി.

അനധികൃത നിർമ്മാണങ്ങളാണ് പൊളിച്ചു നീക്കാൻ നോട്ടീസ് നൽകിയതെന്ന് അധികൃതർ പ്രതികരിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 87 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഘർഷ സാധ്യത കണക്കിലെടുത്ത്, മേഖലയിൽ പൊലീസിനെയും അർദ്ധ സൈനികരെയും വിന്യസിപ്പിച്ചിട്ടുണ്ട്. ഘോഷയാത്രക്കിടെ ഡിജെ വെച്ചതുമായി ബന്ധപ്പെട്ട വാക്കുതര്ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.

  അപകീർത്തിക്കേസ്: യൂട്യൂബർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം

ആളുകള് തിങ്ങിപ്പാര്ക്കുന്ന സ്ഥലം എന്ന നിലയിലും മസ്ജിദ് സമീപത്തുള്ളതും കണക്കിലെടുത്താണ് ഉച്ചത്തില് സംഗീതം വെക്കുന്നതിനെ പ്രദേശവാസികള് എതിര്ത്തത്. എന്നാല് ഇക്കാര്യം അംഗീകരിക്കാന് ഘോഷയാത്രയ്ക്കെത്തിയവര് തയ്യാറായില്ല. ഇത് രൂക്ഷമായ വാക്കുതർക്കത്തിലേക്കും തുടര്ന്ന് ഇരു വിഭാഗങ്ങള് തമ്മിലുള്ള കല്ലേറിലും കലാശിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ വെടിവെപ്പിലാണ് ഇരുപത്തിരണ്ടുകാരനായ രാം ഗോപാല് മിശ്ര കൊല്ലപ്പെടുന്നത്.

Story Highlights: Clashes continue in Uttar Pradesh’s Bahraich following Durga idol immersion procession, resulting in arson and arrests

Related Posts
സീമ ഹൈദറിന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം; ഗുജറാത്ത് സ്വദേശി അറസ്റ്റിൽ
Seema Haider

പാകിസ്ഥാൻ പൗരയായ സീമ ഹൈദറിന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് Read more

പനീർ കിട്ടിയില്ല; യുവാവ് മിനിബസ് വിവാഹവേദിയിലേക്ക് ഓടിച്ചുകയറ്റി
wedding paneer dispute

ഉത്തർപ്രദേശിലെ ഹമീർപുരിൽ വിവാഹസദ്യയിൽ പനീർ ലഭിക്കാത്തതിൽ പ്രകോപിതനായ യുവാവ് മിനിബസ് വിവാഹ വേദിയിലേക്ക് Read more

  സ്ത്രീത്വത്തെ അപമാനിച്ച കേസ്: ആറാട്ടണ്ണന് സന്തോഷ് വർക്കിക്ക് ജാമ്യം
ഭാര്യയുടെയും കുടുംബത്തിന്റെയും പീഡനം; യുവ എഞ്ചിനീയർ ആത്മഹത്യ ചെയ്ത നിലയിൽ
Uttar Pradesh Suicide

ഉത്തർപ്രദേശിലെ ഔറയ്യ സ്വദേശിയായ മോഹിത് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഭാര്യയുടെയും കുടുംബത്തിന്റെയും Read more

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു; 24-കാരൻ അറസ്റ്റിൽ
Minor Rape Uttar Pradesh

ഉത്തർപ്രദേശിൽ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത പതിനൊന്നുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ചൊവ്വാഴ്ച കാണാതായ പെൺകുട്ടിയെ Read more

മജിസ്ട്രേറ്റിന്റെ പേര് വാറണ്ടിൽ എഴുതിച്ചേർത്ത് എസ്ഐ; പൊലീസിന് നാണക്കേട്
UP Police Error

മോഷണക്കേസിലെ പ്രതിയെ കണ്ടെത്താനുള്ള ഉത്തരവിൽ മജിസ്ട്രേറ്റിന്റെ പേര് എഴുതിച്ചേർത്ത എസ്ഐയുടെ അബദ്ധം വലിയ Read more

ഭാര്യ ഭർത്താവിനെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
Uttar Pradesh husband murder

ഉത്തർപ്രദേശിൽ ഭാര്യ ഭർത്താവിനെ വീടിന്റെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. 40 വയസ്സുള്ള Read more

  ട്രെയിനിൽ 'തുടരും' പൈറസി: യുവാവ് പിടിയിൽ
ഇറ്റാവയിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; രണ്ടുപേർ അറസ്റ്റിൽ
Etawah Murder

ഇറ്റാവയിൽ യുവതിയെ മദ്യം നൽകി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. Read more

ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയ ഭർത്താവ് നാലാം ദിവസം തിരികെ കൊണ്ടുപോയി
UP Wife Marriage

ഉത്തർപ്രദേശിൽ ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയ ഭർത്താവ് നാലാം ദിവസം തിരികെ Read more

ഈദ് നമസ്കാരം തെരുവിൽ വേണ്ട; ലൈസൻസും പാസ്പോർട്ടും റദ്ദാക്കുമെന്ന് മീററ്റ് പൊലീസ്
Eid prayers ban

തെരുവുകളിൽ ഈദ് നമസ്കാരം നടത്തുന്നത് നിരോധിച്ചതായി മീററ്റ് പോലീസ്. ലംഘിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസും Read more

ഭാര്യയെ കാമുകനു വിവാഹം ചെയ്തുകൊടുത്ത് ഭർത്താവ്
Gorakhpur marriage

ഗൊരഖ്പുരിൽ ഭാര്യയ്ക്കും കാമുകനും വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്. ഒന്നര വർഷത്തെ ബന്ധത്തിന് ശേഷമാണ് Read more

Leave a Comment