Headlines

Kerala News

18 കോടിയുടെ മരുന്നിന് കാത്തുനിന്നില്ല; ഇമ്രാൻ ലോകത്തോട് വിട പറഞ്ഞു.

ഇമ്രാൻ ലോകത്തോട് വിട പറഞ്ഞു

സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഇമ്രാൻ മുഹമ്മദ് എന്ന ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞ് യാത്രയായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇമ്രാന്റെ ചികിത്സയ്ക്കായി പതിനാറരകോടി രൂപയാണ് ലോകമെമ്പാടുമുള്ള ജനങ്ങളുടെ കാരുണ്യത്താൽ സമാഹരിക്കാനായത്. എന്നാൽ ചൊവ്വാഴ്ച രാത്രി
 11. 30 ന് പെട്ടെന്നുണ്ടായ അണുബാധയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മലപ്പുറം അങ്ങാടിപ്പുറം ഏറാന്തോട് ആരിഫിന്റെയും റമീസ തസ്നിയുടെയും മകനായിരുന്നു ഇമ്രാൻ. ജനിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഗുരുതരമായ ജനിതക രോഗം കണ്ടെത്തിയിരുന്നു.

എന്നാൽ 18 കോടിയുടെ മരുന്ന് മാത്രമാണ് രോഗത്തിന് പ്രതിവിധിയെന്നതിനെ തുടർന്ന് ഇമ്രാന്റെ പിതാവ് സൗജന്യ ചികിത്സയ്ക്കായി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. തുടർന്ന് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടാവുകയും കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇമ്രാന് വേണ്ടി മെഡിക്കൽ ബോർഡ് രൂപീകരിക്കപെടുകയും ചെയ്തു.

എന്നാൽ മൂന്നര മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ കഴിഞ്ഞ ഇമ്രാന് പെട്ടെന്നാണ് അണുബാധയെ തുടർന്ന് ലോകത്തോട് വിട പറയേണ്ടതായി വന്നത്.

Story Highlights: Baby Imran leaves without waiting for medicine worth 18 crore.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്

Related posts