ബാബാ സിദ്ദിഖി കൊലപാതകം: ക്വട്ടേഷൻ നൽകിയത് ലോറൻസ് ബിഷ്ണോയ്; പ്രതികൾ മൊഴി നൽകി

നിവ ലേഖകൻ

Baba Siddique murder Lawrence Bishnoi

മഹാരാഷ്ട്രയിലെ മുതിർന്ന എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയ് ആണെന്ന് അറസ്റ്റിലായ പ്രതികൾ പോലീസിന് മൊഴി നൽകി. കൊലപാതകത്തിന് മുൻകൂറായി പണം ലഭിച്ചതായും, ഇത് ക്വട്ടേഷൻ കൊല തന്നെയാണെന്നും പോലീസ് സ്ഥിരീകരിച്ചു. ഒരു മാസത്തിലേറെയായി പ്രതികൾ ബാബാ സിദ്ദിഖിയുടെ പുറകെ ഉണ്ടായിരുന്നുവെന്നും, പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ രാത്രിയാണ് ബാബാ സിദ്ദിഖിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഓട്ടോയിലാണ് പ്രതികൾ എത്തിയതെന്നും, ബാബാ സിദ്ദിഖി വരുന്നത് വരെ കാത്തിരുന്നെന്നും മൊഴി ലഭിച്ചിരുന്നു. രണ്ട് പ്രതികൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേസിൽ മൂന്ന് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. മൂന്നാമനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 15 ദിവസങ്ങൾക്ക് മുമ്പ് ബാബാ സിദ്ദിഖിക്ക് വധഭീഷണി ലഭിച്ചിരുന്നു.

ബാന്ദ്രാ ഈസ്റ്റിൽ മകനും എംഎൽഎയുമായ സീഷന്റെ ഓഫീസിനടുത്താണ് സംഭവം നടന്നത്. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആളുകൾ പടക്കം പൊട്ടിക്കുന്നതിടെയാണ് നാല് റൗണ്ട് വെടിയുതിർത്തത്. നെഞ്ചിൽ വെടിയേറ്റ ബാബാ സിദ്ധിഖിയെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ അടക്കം ബോളിവുഡ് താരങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവാണ് ബാബാ സിദ്ദിഖി. സൽമാനുമായുള്ള ബന്ധമാണോ സിദ്ദിഖിയെ ലക്ഷ്യമിടാൻ കാരണമെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

Story Highlights: Lawrence Bishnoi ordered hit on NCP leader Baba Siddique in Maharashtra, arrested suspects confess to police

Related Posts
താനെയിൽ മദ്യലഹരിയിൽ സുഹൃത്തിനെ ക്ലീനിംഗ് മോപ്പ് ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി; 28-കാരൻ അറസ്റ്റിൽ
Cleaning Mop Murder

താനെയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ ക്ലീനിംഗ് മോപ്പ് ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയ 28-കാരനെ Read more

മഹാരാഷ്ട്രയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ചു; ഗ്രാമത്തിന്റെ മാനം കാക്കാൻ ചികിത്സയും പരാതിയും തടഞ്ഞു
sexual assault case

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ 5 വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവം വൈകിയാണ് പുറത്തറിയുന്നത്. Read more

പോലീസ് പീഡനം: വനിതാ ഡോക്ടർ ജീവനൊടുക്കി; മഹാരാഷ്ട്രയിൽ പ്രതിഷേധം ശക്തം
police harassment suicide

സതാരയിൽ പോലീസ് ഉദ്യോഗസ്ഥന്റെ പീഡനത്തെ തുടർന്ന് വനിതാ ഡോക്ടർ ജീവനൊടുക്കി. യുവതിയുടെ ആത്മഹത്യാ Read more

ഗേ ഡേറ്റിംഗ് ആപ്പിലൂടെ തട്ടിപ്പ്; യുവാവിനെ കൊള്ളയടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
Gay dating app fraud

മഹാരാഷ്ട്രയിലെ താനെയിൽ ഗേ ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം നടിച്ച് യുവാവിനെ കൊള്ളയടിച്ചു. സംഭവത്തിൽ Read more

രഞ്ജി ട്രോഫി: കേരള-മഹാരാഷ്ട്ര മത്സരം സമനിലയിൽ; മഹാരാഷ്ട്രയ്ക്ക് മൂന്ന് പോയിന്റ്
Ranji Trophy match

രഞ്ജി ട്രോഫിയിൽ കേരളവും മഹാരാഷ്ട്രയും തമ്മിൽ നടന്ന മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ Read more

പ്രാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് അഗ്നിശമന സേനാംഗം മരിച്ചു
Fireman dies

മഹാരാഷ്ട്രയിലെ താനെയിൽ ഇലക്ട്രിക് വയറിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അഗ്നിശമന സേനാംഗം Read more

താനെയിൽ വീട് കുത്തിത്തുറന്ന് 8 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന കേസിൽ 2 പേർ അറസ്റ്റിൽ
thane house theft

മഹാരാഷ്ട്രയിലെ താനെയിൽ വീട് കുത്തിത്തുറന്ന് 8 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന കേസിൽ Read more

ജാതിയിൽ വിശ്വാസമില്ലെന്ന് നിതിൻ ഗഡ്കരി
Nitin Gadkari caste

ജാതി, മതം, ഭാഷ എന്നിവ ഒരു മനുഷ്യനെയും മഹാനാക്കുന്നില്ലെന്നും വ്യക്തിയിലെ ഗുണങ്ങളാണ് അവരെ Read more

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; മഹാരാഷ്ട്രയിൽ 10 വയസ്സുകാരൻ മരിച്ചു
Heart Attack Death

മഹാരാഷ്ട്രയിലെ കൊലാപ്പൂരിൽ കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ച് 10 വയസ്സുകാരൻ മരിച്ചു. കൊഡോളി ഗ്രാമത്തിൽ Read more

മഹാരാഷ്ട്രയിൽ വാതക ചോർച്ച: നാല് തൊഴിലാളികൾ മരിച്ചു
Maharashtra gas leak

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ താരാപൂർ-ബോയ്സർ വ്യാവസായിക മേഖലയിൽ വാതക ചോർച്ച. MEDLEY എന്ന Read more

Leave a Comment