പതഞ്ജലി പരസ്യ വിവാദം: ബാബ രാംദേവിന് വാറണ്ട്

Anjana

Baba Ramdev

പതഞ്ജലി ആയുർവേദ ഉൽപ്പന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ ബാബ രാംദേവിന് വാറണ്ട് പുറപ്പെടുവിച്ചതായി റിപ്പോർട്ട്. ഔഷധ പരസ്യ നിയമം ലംഘിച്ചതിന് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രുവരി ഒന്നിന് നേരിട്ട് ഹാജരായി ജാമ്യമെടുക്കണമെന്നാണ് കോടതി നിർദേശം. ദിവ്യ ഫാർമസി ഉടമകളായ ദിവ്യയോഗ മന്ദിർ ട്രസ്റ്റിന്റെ പ്രസിഡന്റ് ബാബ രാംദേവും ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്ണനുമാണ് കേസിലെ പ്രതികൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  സഹപ്രവർത്തകനെ അപമാനിച്ചുവെന്നാരോപണം; നടി നിത്യ മേനോനെതിരെ വിമർശനം

പതഞ്ജലി ആയുർവേദയുടെ ഹെൽത്ത് കെയർ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ നൽകിയതെന്നാണ് ആരോപണം. സംസ്ഥാന ഡ്രഗ്‌സ് വിഭാഗം രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ പതിനാറിന് പാലക്കാട്ടെ കോടതിയിൽ ഹാജരാകണമെന്ന് രാംദേവിന് നേരത്തെ സമൻസ് അയച്ചിരുന്നു. ഈ സമൻസ് ലഭിച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

രാജ്യത്ത് ആദ്യമായാണ് ഡ്രഗ്‌സ് വകുപ്പ് പതഞ്ജലി ഗ്രൂപ്പിന്റെ നിർമ്മാതാക്കളായ ദിവ്യ ഫാർമസിക്കെതിരെ കേസ് ഫയൽ ചെയ്ത് നിയമനടപടി തുടങ്ങുന്നതും വാറണ്ട് പുറപ്പെടുവിക്കുന്നതും. തെറ്റിദ്ധാരണാജനകമായ ഔഷധ പരസ്യം നൽകിയതിന് പതഞ്ജലി ഗ്രൂപ്പിന്റെ രാജ്യത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത് 11 കേസുകളാണ്. ഇതിൽ 10 കേസുകളും കേരളത്തിലെ വിവിധ ജില്ലകളിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

  കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട്

Story Highlights: Baba Ramdev faces warrant over misleading advertisements for Patanjali products.

Related Posts
പതഞ്ജലിയുടെ വെജിറ്റേറിയൻ ടൂത്ത് പൗഡറിൽ മത്സ്യാംശം; ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു
Patanjali toothpowder fish extract

പതഞ്ജലിയുടെ 'ദിവ്യ ദന്ത് മഞ്ജന്‍' എന്ന ടൂത്ത് പൗഡറിൽ വെജിറ്റേറിയൻ എന്ന് മുദ്രകുത്തിയിരുന്നെങ്കിലും Read more

  വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ മരുന്നിൽ മുള്ള്; വസന്ത പൊലീസിൽ പരാതി നൽകി

Leave a Comment